ന്യൂഡല്‍ഹി: ആവേശ പ്രചാരണങ്ങൾക്കും വാക്പോരുകൾക്കും ഒടുവില്‍ ഡല്‍ഹിയില്‍ ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ എട്ട് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 70 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 672 സ്ഥാനാർഥികളാണ് രാജ്യതലസ്ഥാനത്ത് നിന്ന് ജനവിധി തേടുന്നത്. ഒരു കോടി 47 ലക്ഷം വോട്ടർമാരില്‍ 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം സ്ത്രീ വോട്ടർമാരുമാണ് ഡല്‍ഹിയിലുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വൻ പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെ ഡല്‍ഹി തെരഞ്ഞെടുപ്പിനും പ്രാധാന്യം ഏറെയുണ്ട്. ഭരണം നിലനിർത്താൻ ആംആദ്‌മി പാർട്ടിയും ഡല്‍ഹി പിടിച്ചെടുക്കാൻ ബിജെപിയും വാശിയോടെയാണ് പ്രചാരണം നടത്തിയത്. അഞ്ച് വർഷം മുൻപ് സ്വന്തമാക്കിയ 70ല്‍ 67 സീറ്റെന്ന കണക്ക് ഉയർത്താനാകുമെന്നാണ് ആംആദ്മിയുടെ പ്രതീക്ഷ. ഭരണ നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രചാരണത്തിനെത്തിയത്. കോൺഗ്രസിനും ബിജെപിക്കും മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാത്തതും അരവിന്ദ് കെജ്‌രിവാൾ ആയുധമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി നദ്ദ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വരെ നേരിട്ടെത്തിയാണ് ഡല്‍ഹിയിലെ ബിജെപിയുടെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എട്ട് മാസം മുൻപ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റും തൂത്തുവാരിയ ആവേശത്തിലാണ് ബിജെപി. കോൺഗ്രസിന് വേണ്ടി മൻമോഹൻ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പ്രചാരണത്തിനിറങ്ങിയിരുന്നു. രാജ്യ തലസ്ഥാനം കൈയ്ക്കുള്ളില്‍ ഒതുക്കാനാകുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസും.
തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്ത് ആകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഷഹീൻബാഗ് ഉൾപ്പെടെയുള്ള പ്രതിഷേധ മേഖലകളിലും സുരക്ഷ ശക്തം. ഷഹീൻബാഗിലെ അഞ്ച് പോളിങ് സ്റ്റേഷനുകളും അതീവജാഗ്രതാ മേഖലയായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോം ഗാർഡുകളും കേന്ദ്ര സായുധ പൊലീസ് സേനയും കമ്പനിയും സുരക്ഷയ്ക്കായി രംഗത്തുണ്ട്. വോട്ടിങ്ങ് നടപടികൾ വെബ് കാസ്റ്റിങ്ങിലൂടെ തത്സമയം കാണാം. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.
ഡല്‍ഹി ഇന്ന് വിധിയെഴുതും; രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തം - rahul gandhi
ഒരു കോടി 47 ലക്ഷം വോട്ടർമാരാണ് ഉള്ളത്. 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം സ്ത്രീ വോട്ടർമാരുമാണ് ഡല്‍ഹിയിലുള്ളത്.
![ഡല്‍ഹി ഇന്ന് വിധിയെഴുതും; രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തം delhi election ഡല്‍ഹി തെരഞ്ഞെടുപ്പ് അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് delhi assembly election aravind kejriwal rahul gandhi narendra modi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5998003-488-5998003-1581120497059.jpg?imwidth=3840)
ന്യൂഡല്‍ഹി: ആവേശ പ്രചാരണങ്ങൾക്കും വാക്പോരുകൾക്കും ഒടുവില്‍ ഡല്‍ഹിയില്‍ ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ എട്ട് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 70 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 672 സ്ഥാനാർഥികളാണ് രാജ്യതലസ്ഥാനത്ത് നിന്ന് ജനവിധി തേടുന്നത്. ഒരു കോടി 47 ലക്ഷം വോട്ടർമാരില്‍ 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം സ്ത്രീ വോട്ടർമാരുമാണ് ഡല്‍ഹിയിലുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വൻ പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെ ഡല്‍ഹി തെരഞ്ഞെടുപ്പിനും പ്രാധാന്യം ഏറെയുണ്ട്. ഭരണം നിലനിർത്താൻ ആംആദ്‌മി പാർട്ടിയും ഡല്‍ഹി പിടിച്ചെടുക്കാൻ ബിജെപിയും വാശിയോടെയാണ് പ്രചാരണം നടത്തിയത്. അഞ്ച് വർഷം മുൻപ് സ്വന്തമാക്കിയ 70ല്‍ 67 സീറ്റെന്ന കണക്ക് ഉയർത്താനാകുമെന്നാണ് ആംആദ്മിയുടെ പ്രതീക്ഷ. ഭരണ നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രചാരണത്തിനെത്തിയത്. കോൺഗ്രസിനും ബിജെപിക്കും മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാത്തതും അരവിന്ദ് കെജ്‌രിവാൾ ആയുധമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി നദ്ദ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വരെ നേരിട്ടെത്തിയാണ് ഡല്‍ഹിയിലെ ബിജെപിയുടെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എട്ട് മാസം മുൻപ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റും തൂത്തുവാരിയ ആവേശത്തിലാണ് ബിജെപി. കോൺഗ്രസിന് വേണ്ടി മൻമോഹൻ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പ്രചാരണത്തിനിറങ്ങിയിരുന്നു. രാജ്യ തലസ്ഥാനം കൈയ്ക്കുള്ളില്‍ ഒതുക്കാനാകുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസും.
തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്ത് ആകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഷഹീൻബാഗ് ഉൾപ്പെടെയുള്ള പ്രതിഷേധ മേഖലകളിലും സുരക്ഷ ശക്തം. ഷഹീൻബാഗിലെ അഞ്ച് പോളിങ് സ്റ്റേഷനുകളും അതീവജാഗ്രതാ മേഖലയായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോം ഗാർഡുകളും കേന്ദ്ര സായുധ പൊലീസ് സേനയും കമ്പനിയും സുരക്ഷയ്ക്കായി രംഗത്തുണ്ട്. വോട്ടിങ്ങ് നടപടികൾ വെബ് കാസ്റ്റിങ്ങിലൂടെ തത്സമയം കാണാം. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.
delhi election
Conclusion: