ETV Bharat / bharat

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി അസം കോണ്‍ഗ്രസ് കമ്മിറ്റി - Citizenship Amendment Act

കേന്ദ്ര തീരുമാനത്തിനെതിരെ ഡല്‍ഹിയിലെ ജന്ദര്‍ മന്ദറിലാണ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

Assam Congress members  Assam Congress members protest in delhi  പൗരത്വഭേദഗതി നിയമം  Citizenship Amendment Act  Citizenship Amendment Act latest news
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി അസം കോണ്‍ഗ്രസ് കമ്മിറ്റി
author img

By

Published : Dec 13, 2019, 3:59 PM IST

ന്യൂഡല്‍ഹി: ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡല്‍ഹിയിലെ അസം കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍. കേന്ദ്ര തീരുമാനത്തിനെതിരെ ഡല്‍ഹിയിലെ ജന്ദര്‍ മന്ദറിലാണ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. തങ്ങളുടെ സംസ്ഥാനത്തിനു മേല്‍ പതിച്ച ശാപമാണ് നിയമമെന്നും ദിവസങ്ങളായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചിട്ടും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും നിയമം പ്രാബല്യത്തില്‍ വരുത്തിയെന്നും പ്രതിഷേധകര്‍ പറയുന്നു. നിയമം പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നും സംഘം കൂട്ടിച്ചേര്‍ത്തു.

നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും മതം രാഷ്‌ട്രീയവുമായി കൂട്ടിച്ചേര്‍ക്കുകയാണിവരുടെ ലക്ഷ്യമെന്നും പ്രക്ഷോഭകരിലൊരാള്‍ പറഞ്ഞു. നേരത്തെ രാജ്യസഭ പാസാക്കിയ ബില്‍ തിങ്കളാഴ്‌ച ലോക്‌സഭയും പാസാക്കിയിരുന്നു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദും ബില്ലില്‍ ഒപ്പുവെച്ചതോടെ നിയമം വ്യാഴാഴ്‌ച മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. പ്രശ്‌നബാധിത മേഖലകളില്‍ കര്‍ഫ്യൂ അടക്കം ഏര്‍പ്പെടുത്തേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.