ന്യൂഡൽഹി: ഇന്ത്യയുടെ നിയുക്ത കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയും ഭാര്യ വീണ നരവനെയും ആർമി ബേസ് ആശുപത്രിയിൽ സന്ദർശനം നടത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുമായി ഇവർ സംസാരിച്ചു. നേരത്തേ ദേശീയ യുദ്ധ സ്മാരകത്തലും ജനറൽ മനോജ് മുകുന്ദ് നരവാനെ സന്ദർശിച്ചിരുന്നു . ഏത് വെല്ലുവിളി നേരിടാനും ഇന്ത്യൻ സൈന്യം തയ്യാറാണെന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പ്രത്യേക പരിഗണനയെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.
കരസേനയുടെ 28-ാമത് തലവനായാണ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ സ്ഥാനമേറ്റത്. കരസേന ഉപമേധാവിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ധീരതയ്ക്കുള്ള അംഗീകാരമായി സേന പുരസ്‌കാരവും വിശിഷ്ഠ സേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്.