ETV Bharat / bharat

ഡൽഹിയിൽ ഏഴ്‌ പേർക്ക്‌ ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു - COVID

ഡൽഹിയിൽ കൊവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ 0.7 ശതമാനമാണ്‌.

ഡൽഹി  ജനിതകമാറ്റം വന്ന വൈറസ്  Delhi  COVID  new strain detected in seven patients
ഡൽഹിയിൽ ഏഴ്‌ പേർക്ക്‌ ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു
author img

By

Published : Jan 1, 2021, 7:27 AM IST

ന്യൂഡൽഹി: ലണ്ടനിൽ നിന്നും ഡൽഹിയിലെത്തി കൊവിഡ്‌ സ്ഥിരീകരിച്ച 38 പേരിൽ നാല്‌ പേർക്ക്‌ കൂടി ജനിതകമാറ്റം വന്ന വൈറസ്‌ . ഇതോടെ ഡൽഹിയിൽ ജനിതകമാറ്റം വന്ന വൈറസ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ഏഴായി. ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക്‌ മാറ്റിയെന്ന്‌ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌ൻ അറിയിച്ചു.

ഡൽഹിയിൽ കൊവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ 0.7 ശതമാനമാണ്‌. സംസ്ഥാനത്ത്‌ വ്യാഴാഴ്‌ച്ച 574 പേർക്ക്‌ കൂടി പുതിയതായി കൊവിഡ്‌ സ്ഥിരീകരിക്കുകയും 13 പേർ കൂടി മരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം ആറര ലക്ഷം കടന്നു. ആകെ മരണസംഖ്യ 10,536 ആയി. 6,09,322 പേർ രോഗമുക്തരായിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.