ETV Bharat / bharat

ഇന്ത്യ ചൈന സംഘർഷം ; അതിർത്തിയിൽ അതീവ ജാഗ്രത

നിയന്ത്രണരേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു. ചർച്ചയിൽ പരസ്പര സമവായമായെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു.

PLA troops Galwan Valley eastern Ladakh Indian Army LAC നിയന്ത്രണരേഖ ഇന്ത്യ ചൈന സംഘർഷം അതിർത്തിയിൽ അതീവ ജാഗ്രത ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി
ഇന്ത്യ ചൈന സംഘർഷം ; അതിർത്തിയിൽ അതീവ ജാഗ്രത
author img

By

Published : Jun 25, 2020, 1:07 PM IST

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവാൻ വാലിയിലെ പട്രോളിംഗ് പോസ്റ്റ് 14 ലേക്ക് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈന്യം തിരിച്ചെത്തി. ചൈന തങ്ങളുടെ സൈനികരെ പിൻവലിക്കുമെന്നും ടെന്‍റുകൾ പൊളിച്ചു മാറ്റുമെന്നും സമ്മതിച്ചതിനു ശേഷവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈന്യം മടങ്ങിയെത്തി കൂടുതൽ ടെന്‍റുകളും നിരീക്ഷണ കേന്ദ്രവും സ്ഥാപിച്ചു. ജൂൺ 22 ന് ഇന്ത്യയും ചൈനയും തമ്മിൽ 11 മണിക്കൂർ നീണ്ട കോർപ്സ് കമാൻഡർ ലെവൽ ചർച്ച നടത്തിയിരുന്നു. നിയന്ത്രണരേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു. ചർച്ചയിൽ പരസ്പര സമവായമായെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു.

14 കോർപ്സ് കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിങ്ങും സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്ട് ചീഫ് മേജർ ജനറൽ ലിയു ലിനും തമ്മിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾ നടത്തിയിട്ടും ചൈനീസ് ആർമി സൈനികർ സംഘർഷം നടന്ന അതേ സ്ഥലത്ത് തിരിച്ചെത്തി. എന്നാൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ സൈന്യം ഏത് സംഘട്ടനത്തിനും തയ്യാറാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

വാഗ്ദാനപ്രകാരം ഡീ-എസ്‌കലേഷൻ കരാർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സൈനികർ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് പോയതായും സൗഹൃദപരമായ സ്ഥിതിയാണ് അവിടെ നിലവിൽ ഉള്ളതെന്നും ഇന്ത്യൻ സൈന്യം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.