ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ജനങ്ങള്‍ കൂറുമാറ്റത്തേയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും അംഗീകരിച്ചത് ഞെട്ടലുണ്ടാക്കുന്നു. പരാജയം സമ്മതിക്കുന്നതായും നിരാശപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വോട്ടെണ്ണല്‍ നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റിലും ബി.ജെ.പി നേട്ടമുണ്ടാക്കി. യദ്യൂരപ്പ സര്‍ക്കാരിന്‍റെ നിലനില്‍പ്പിന് ആറ് സീറ്റുകളിലെ ജയം അനിവാര്യമായിരുന്നു. രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും മുന്നേറി. 13 സീറ്റിലും മത്സരിച്ച വിമത എംഎല്‍എമാര്‍ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന 11 മണ്ഡലങ്ങളും കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്.