ETV Bharat / bharat

അപകീർത്തിപ്പെടുത്തലും ജനാധിപത്യവും

മാനനഷ്ട നിയമം ഉപയോഗിച്ച് നിലവിലെ ഭരണാധികാരികൾ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണോ?

defamation  അപകീർത്തിപ്പെടുത്തലും ജനാധിപത്യവും  ജനാധിപത്യം  മാധ്യമ സ്വാതന്ത്ര്യം  മാനനഷ്ട നിയമം  ബ്രിട്ടീഷ് സര്‍ക്കാര്‍  DEMOCRACY  DEFAMATION AND DEMOCRACY
അപകീർത്തിപ്പെടുത്തലും ജനാധിപത്യവും
author img

By

Published : Jun 5, 2020, 2:14 PM IST

ഒരു പൗരന്‍റെ പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ അടിസ്ഥാന സവിശേഷതയാണ്. പ്രതിപക്ഷ നേതാവിന് നിയമപരമായ സ്ഥാനം നൽകിയാണ് ഇന്ത്യൻ ഭരണഘടന ആ വ്യവസ്ഥയെ സാധൂകരിക്കുന്നത്. ഭരണഘടന അനുസരിക്കുമെന്ന് ശപഥം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ, എല്ലാ ഭരണഘടനാ നിർദേശങ്ങളും തെരഞ്ഞെടുക്കപ്പെടുന്ന സമയം മുതൽ തന്നെ അവഗണിക്കുന്നതാണ് നാം പലപ്പോഴും കണ്ടിട്ടുള്ളത്. ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയ മാനനഷ്ട നിയമം ഉപയോഗിച്ച് നിലവിലെ ഭരണാധികാരികൾ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അടുത്തിടെ മദ്രാസ് ഹൈക്കോടതി അപലപിച്ചിരുന്നു. തങ്ങളെ എതിർക്കുന്നവരെ എല്ലാരെയും അടിച്ചമർത്താൻ താൽപ്പര്യമുള്ള സർക്കാരുകൾ കോടതിയുടെ ഉത്തരവുകള്‍ക്ക് ചെവി കൊടുക്കുമോ?

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ‘പുരച്ചി തലൈവി’ അഥവാ തമിഴ്‌നാട്ടിലെ വിപ്ലവ നേതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ജേണലുകൾ, വാര്‍ത്താ ചാനലുകൾ, മാധ്യമ പ്രവർത്തകർ എന്നിവർക്കെതിരെ മാന നഷ്ട കേസുകൾ ഫയൽ ചെയ്തുകൊണ്ട് അവർ കുപ്രസിദ്ധിയായിരുന്നു. 2011നും 2013നും ഇടയിൽ തമിഴ്‌നാട് സർക്കാർ ദി ഹിന്ദു, നഖീരൻ, ടൈംസ് ഓഫ് ഇന്ത്യ, ദിനാമലർ, തമിഴ് മുരസു, മുരസോളി, ദിനകരൻ തുടങ്ങിയ പത്ര മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ച് പേരിലധികം ആളുകൾക്കെതിരെ മാനനഷ്ടക്കേസ് നൽകി. ചെന്നൈയിൽ കോളറ നിയന്ത്രിക്കുന്നതിൽ ഭരണകക്ഷിയുടെ അശ്രദ്ധക്കെതിരെ ഡി‌എം‌കെയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് എ‌ഐ‌ഡി‌എം‌കെ പ്രവർത്തകർ നഖീരന്‍റെ ഓഫീസ് ആക്രമിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരും ഭരണഘടനാ സ്ഥാനങ്ങളിലുള്ളവരും വ്യക്തിപരമായ പകപോക്കലിന് മാനനഷ്ട നിയമം ദുരുപയോഗം ചെയ്യരുതെന്ന ജസ്റ്റിസ് അബ്ദുലിന്‍റെ വിധി നിര്‍ണായകം ആയിരുന്നു. ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരും, തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പൊതുജനങ്ങൾക്ക് ഉത്തരവാദിത്തമുള്ളവരാണെന്നും അദ്ദേഹം വിധി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പൗരന്മാരുടെ വിമർശനത്തെക്കുറിച്ച് സർക്കാർ രക്ഷാകർതൃ നിലപാട് സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം പ്രശംസനീയമാണ്. ക്രിമിനൽ സ്വഭാവമുള്ള മാനനഷ്ടക്കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ സംയമനം പാലിക്കുകയും പക്വത കാണിക്കുകയും ചെയ്യണമെന്ന് ജഡ്ജി നിർദേശിച്ചിരുന്നു. ജസ്റ്റിസ് അബ്ദുലിന്‍റെ വിധിയിലെ മറ്റൊരു പ്രധാന വശം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സെക്ഷൻ 199 (2) പ്രകാരം നിരവധി വ്യക്തികൾക്കും കോർപ്പറേഷനുകൾക്കുമെതിരെ പ്രോസിക്യൂഷൻ ആരംഭിച്ചിരുന്നെങ്കിലും, സംസ്ഥാന സർക്കാരിനെതിരെ അപകീർത്തികരമായ പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെയോ സർക്കാരിന്‍റെ അശ്രദ്ധയെയോ വിമർശിക്കുന്നത് അപമാനിക്കുന്നതിന് തുല്യം അല്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും, എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ എ.ഐ.എ.ഡി.എം.കെ 226 മാനനഷ്ടക്കേസ് ഫയൽ ചെയ്തു റെക്കോർഡ് സ്ഥാപിച്ചു. 2016-ൽ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി റിപ്പോർട്ട് ചെയ്തവർക്കെതിരെ മാനനഷ്ടക്കേസ് ചുമത്തുന്നതിന് പിന്നിലെ ന്യായം സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിധി ഉണ്ടായിരുന്നിട്ടും, നിലവിലും സ്ഥിതി മാറിയിട്ടില്ല.

രണ്ട് വർഷം മുമ്പ് കോൺഗ്രസ് നേതാവ് കെ.കെ മിശ്ര മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ സ്വജനപക്ഷപാതവും അഴിമതിക്കേസിൽ പ്രാദേശിക ബിജെപി സർക്കാർ പ്രതികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആരോപിച്ചിരുന്നു. മിശ്രക്ക് എതിരെ ബി‌ജെ‌പി മാനനഷ്ടക്കേസ് കൊടുക്കുകയും തുടര്‍ന്നു മിശ്രക്കെതിരെ കോടതി വിധി ഉണ്ടാവുകയും ചെയ്തു. വസ്തുതകൾ സ്വതന്ത്രമായി വിലയിരുത്തുന്നതിൽ പ്രോസിക്യൂട്ടർ പരാജയപ്പെട്ടതിനെ എതിർത്തുകൊണ്ട് സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു. ആവശ്യമെങ്കിൽ വ്യക്തിഗത കേസുകൾ ഫയൽ ചെയ്യാൻ സുപ്രീം കോടതി ചൗഹാനോട് ആവശ്യപ്പെടുകയും വ്യക്തിപരമായ കാരണങ്ങളാൽ മാനനഷ്ട നിയമം ഉപയോഗിക്കുന്നതിനെതിരെ മധ്യപ്രദേശ് സർക്കാരിന് താക്കീത് നൽകുകയും ചെയ്തു. സർക്കാരിനെ വിമർശിച്ചതിന് നാല് മാനനഷ്ടക്കേസ് നേരിട്ട കെജ്‌രിവാൾ ഈ നിയമത്തിന്‍റെ ഭരണഘടനാ അടിത്തറയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. തന്‍റെ സർക്കാരിന്‍റെ സൽപ്പേരിന് കളങ്കം വരുത്താൻ ശ്രമിക്കുന്നവർക്കെതിരെ ക്രിമിനൽ നിയമപ്രകാരം മാനനഷ്ടക്കേസ് ചുമത്തുമെന്ന് അതേ കെജ്‌രിവാൾ മുന്നറിയിപ്പ് നൽകി. വാസ്തവത്തിൽ, സുപ്രീം കോടതി തന്നെ അദ്ദേഹത്തിന്‍റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്തു. യുഎസ്, യുകെ, ശ്രീലങ്ക തുടങ്ങിയ പല രാജ്യങ്ങളും തങ്ങളുടെ ഭരണഘടനയിൽ നിന്ന് ക്രിമിനൽ അവഹേളനം പിൻവലിച്ചു. പക്ഷേ അടിയന്തിര സാഹചര്യങ്ങള്‍ക്കായി ഇത് നിലനിർത്താൻ ഇന്ത്യ തീരുമാനിച്ചു. മാനനഷ്ട നിയമം വ്യക്തിപരമായ പകപോക്കലിനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുജനങ്ങളുടെ വിയോജിപ്പുകൾ അടിച്ചമർത്താൻ നിയമം ദുരുപയോഗം ചെയ്യുന്നത് തുടരുകയാണ്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്, നിലവിലുള്ള മാനനഷ്ട നിയമങ്ങളിൽ പരിഷ്കാരങ്ങൾ ആവശ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.