ETV Bharat / bharat

തെലങ്കാനയിൽ ലോക്ക്ഡൗൺ നിയന്ത്രണം ശക്തമാക്കുമെന്ന്‌ കെ. ചന്ദ്രശേഖര റാവു

ജിഎച്ച്എംസിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ്‌ തീരുമാനം.

തെലങ്കാനയിൽ ലോക്ക്ഡൗൺ നിയന്ത്രണം  കെ .ചന്ദ്രശേഖര റാവു  Decision to be taken whether lockdown  re-imposed in GHMC limits  Telangana CM
തെലങ്കാനയിൽ ലോക്ക്ഡൗൺ നിയന്ത്രണം ശക്തമാക്കുമെന്ന്‌ കെ .ചന്ദ്രശേഖര റാവു
author img

By

Published : Jun 28, 2020, 8:07 PM IST

ഹൈദരാബാദ്‌: ജിഎച്ച്എംസി പരിധിയിൽ വീണ്ടും ലോക്ക്ഡൗൺ നിയന്ത്രണം ശക്തമാക്കുമെന്ന്‌ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഇത്‌ സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളിൽ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജിഎച്ച്എംസിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ്‌ തീരുമാനം.

ഹൈദരാബാദിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തെത്തുടർന്നാണ്‌ തീരുമാനമെടുക്കുന്നതെന്നും കെ. ചന്ദ്രശേഖർ റാവു കൂട്ടിച്ചേർത്തു. കൊവിഡ്‌ രോഗികൾക്ക് വേണ്ട ചികിത്സ, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഞായറാഴ്ച പ്രഗതി ഭവനിൽ നടന്ന ഉന്നതതല അവലോകന യോഗത്തിലായിരുന്നു തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.