പനാജി: സംസ്ഥാനത്ത് ടൂറിസം വ്യവസായം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് അടുത്ത എട്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ വ്യവസായികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അടുത്ത എട്ട് ദിവസത്തിനുള്ളില്‍ അനുകൂലമായ തീരുമാനം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം വ്യവസായം പുനസ്ഥാപിക്കുന്നതിനൊപ്പം പുതിയ നിബന്ധനകളും ഉണ്ടാകുമെന്ന് അദ്ദേഹം സൂചന നല്‍കി.
അതിഥികള്‍ വന്നു പോകുന്ന ഹോട്ടല്‍ റൂമുകള്‍ അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹോട്ടലുകള്‍ ശ്രദ്ധിക്കണം. ഗോവയിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിശോധനകളും ഉണ്ടാകും. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.