ETV Bharat / bharat

ലോക്ക്‌ ഡൗണ്‍ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട അതിഥി തൊഴിലാളികള്‍ - അതിഥി തൊഴിലാളികള്‍

തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ കാല്‍ നടയായും മറ്റ്‌ മാര്‍ഗങ്ങളിലൂടെയും സ്വദേശങ്ങളിലേക്ക് പലായനം ചെയ്യാന്‍ ആരംഭിച്ചു.

ലോക്ക്‌ ഡൗണ്‍ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട അതിഥി തൊഴിലാളികള്‍  ലോക്ക്‌ ഡൗണ്‍  അതിഥി തൊഴിലാളികള്‍  Deaths of Migrant workers
ലോക്ക്‌ ഡൗണ്‍ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട അതിഥി തൊഴിലാളികള്‍
author img

By

Published : May 16, 2020, 8:45 PM IST

കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് ഏറ്റവുമധികം ദുരിതത്തിലായത് രാജ്യത്തെ അതിഥി തൊഴിലാളികളാണ്. 80 ശതമാനം ആളുകളാണ് തൊഴിലിനായി മറ്റ്‌ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ കാല്‍ നടയായും മറ്റ്‌ മാര്‍ഗങ്ങളിലൂടെയും സ്വദേശങ്ങളിലേക്ക് പലായനം ചെയ്യാന്‍ ആരംഭിച്ചു. സ്വന്തം നാട്ടിലേക്കുള്ള മടക്കത്തിനിടെ നിരവധി തൊഴിലാളികളുടെ ജീവനാണ് നഷ്ടപ്പെട്ടത്.

16.05.2020- യുപിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 21 തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഏഴ്‌ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

14.05.2020- മധ്യപ്രദേശിലെ ഗുനയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസും കൂട്ടിയിടിച്ച് എട്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

13.05.2020- ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് കാല്‍ നടയായി പോയ തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് ആറ് പേര്‍ കൊല്ലപ്പെട്ടു.

09.05.2020-മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

08.05.2020-മഹാരാഷ്ട്രയില്‍ ട്രാക്കില്‍ ഉറങ്ങിക്കിടന്ന 15 തൊഴിലാളികളാണ് ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.

05.05.2020-യുപിയില്‍ വാഹനാപകടത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള ഏഴ്‌ തൊഴിലാളികള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തു.

03.05.2020- മഹാരാഷ്ട്രയില്‍ നിന്നും ഒഡിഷയിലേക്ക് പലായനം ചെയ്യുന്നതിനിടെ വാഹനാപകടത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

01.05.2020- ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് സൈക്കിളില്‍ പുറപ്പെട്ട 35 വയസുകാരന്‍ ദേശിയ പാതയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

28.04.2020- മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശ്‌ അതിര്‍ത്തി കടക്കുന്നതിനിടെ 45 വയസുകാരനായ അതിഥി തൊഴിലാളി മരിച്ചു.

21.04.2020- കാല്‍ നടയായി യാത്ര പുറപ്പെട്ട യുപി സ്വദേശിയായ തൊഴിലാളി മഹാരാഷ്ട്ര-മധ്യപ്രദേശ്‌ അതിര്‍ത്തി പ്രദേശത്ത് വെച്ച് കുഴഞ്ഞ്‌ വീണ് മരിച്ചു.

18.04.2020- ഛത്തീസ്‌ഗഢ്‌ അതിര്‍ത്തി പ്രദേശമായ മുലുഗുവില്‍ നിന്നും ബിജാപൂരിലേക്ക് കാല്‍ നടയായി വന്ന 12 വയസുകാരി കുഴഞ്ഞ വീണ് മരിച്ചു.

02.04.202- ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് യുപിയിലെ സ്വന്തം പ്രദേശത്തേക്ക് വിടാത്തതിനെ തുടര്‍ന്ന് തൊഴിലാളി ഹരിദ്വാര്‍-ഡല്‍ഹി ക്യാമ്പില്‍ ആത്മഹത്യ ചെയ്‌തു.

01.04.2020- 500 കിലോമീറ്റര്‍ നടന്ന് തളര്‍ന്ന് 23 വയസുകാരന്‍ തെലങ്കാനയില്‍ മരിച്ചു.

29.03.2020-യുപിയില്‍ നിന്നും ഹരിയാനയിലേക്ക് പുറപ്പെട്ട സംഘം വാഹനാപകടത്തില്‍ പെട്ട് എട്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

28.03.2020- ആഗ്രയില്‍ നിന്നും മധ്യപ്രദേശിലേക്ക് പലായനം ചെയ്യുന്നതിനിടെ 39 വയസുകാരന്‍ കൊല്ലപ്പെട്ടു. രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളികള്‍ മുംബൈ-ഗുജറാത്ത് ഹൈവേയില്‍ വാഹനാപകത്തില്‍ പെട്ട് നാല്‌ പേര്‍ കൊല്ലപ്പെട്ടു.

27.03.2020- കര്‍ണാടകയിലേക്ക് പലായനം ചെയ്യുന്നതിനിടെ 18 മാസം പ്രായമായ കുഞ്ഞ്‌ ഉള്‍പ്പെടെ എട്ട്‌ പേര്‍ തെലങ്കാനയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.