മുംബൈ: ഭിവണ്ഡിയില്‍ മൂന്ന് നില കെട്ടിടം തകർന്ന സംഭവത്തിൽ മരണം 39 ആയി. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുന്നു. സംഭവത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ അനുശോചനമറിയിച്ചു. 25 പേർ ഭിവണ്ഡി, താനെ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കെട്ടിട ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. കെട്ടിടത്തിൽ 40 ഫ്ളാറ്റുകളിലായി 150 ഓളം പേരാണ് താമസിച്ചിരുന്നത്. സംഭവത്തിൽ ബി.എൻ.എം.സി സസ്‌പെൻഡ് ചെയ്‌തു. ഐ.പി.സിയിലെ 337, 338, 304 (2) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
താനെ ജില്ലയിലെ പട്ടേൽ കോമ്പൗണ്ട് പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്‌ച പുലർച്ചെ 3.40 ന് ആണ് മൂന്ന് നില കെട്ടിടം തകർന്ന് വീണത്. അതേസമയം അനധികൃതവും അപകടകരവുമായ കെട്ടിട നിർമാണം ഗൗരവമുള്ളതാണെന്നും ഇത് മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും മഹാരാഷ്ട്ര മന്ത്രി വിജയ് വാഡെറ്റിവാർ പറഞ്ഞു.