ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ ബധിരയായ പെൺകുട്ടിയെ സഹോദരന്‍റെ സുഹൃത്ത് ബലാത്സംഗം ചെയ്തു. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവ സമയത്ത് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് പിന്‍റു സാഹ്‌നി എന്നയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ഉത്തർപ്രദേശിലെ അലിഗഡിൽ 15 ദിവസം മുമ്പ് ബലാത്സംഗത്തിനിരയായ ആറ് വയസുകാരി തിങ്കളാഴ്ച ആശുപത്രിയിൽ മരിച്ചു. ഹത്രാസിൽ നിന്നുള്ള പെൺകുട്ടിയ സെപ്റ്റംബർ 14 ന് അലിഗഡിൽ വെച്ച് ബന്ധുവാണ് ബലാത്സംഗം ചെയ്തത്.