ചണ്ഡിഗഡ്: കഴിഞ്ഞ ദിവസം ഖരാർ സിവിൽ ആശുപത്രിയിൽ മരിച്ച മുണ്ടി ഖരാറി സ്വദേശിയായ 78കാരി കൊവിഡ് രോഗിയായിരുന്നുവെന്ന് സ്ഥിരീകരണം. ഇവരെ അടിയന്തര വാർഡിൽ പ്രവേശിപ്പിക്കുകയും എന്നാൽ ഏപ്രിൽ ഏഴിന് മരണപ്പെടുകയുമായിരുന്നു. ഇവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് സംസ്‌കരിച്ചതെന്നും മരിച്ച സ്ത്രീയുടെ സഞ്ചാരപാതയും പ്രൈമറി കോൺടാക്റ്റുകളും ഉടൻ കണ്ടെത്താൻ ശ്രമിക്കുമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു. പഞ്ചാബിൽ എട്ട് കൊവിഡ് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 101 കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു.
ചണ്ഡിഗഡില്‍ മരിച്ച 78കാരി കൊവിഡ് രോഗിയായിരുന്നുവെന്ന് ജില്ലാ കലക്‌ടർ - ലോക്‌ഡൗൺ
ഏപ്രിൽ ഏഴിനാണ് ചികിത്സയിലിരിക്കെ 78കാരി മരിച്ചത്.