ETV Bharat / bharat

പാകിസ്ഥാനിൽ ദൂരദർശൻ, ആകാശവാണി പ്രേക്ഷകർ വർധിക്കുന്നു

2020ൽ 25 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഔദ്യോഗിക പ്രസാർ ഭാരതി ആപ്ലിക്കേഷനായ ന്യൂസ് ഓൺ എയർ ആപ്ലിക്കേഷൻ ഉപയോഗിച്ചതായി വിവര, പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

author img

By

Published : Jan 4, 2021, 8:14 AM IST

Pakistan views DD, AIR programmes  DD, AIR programmes watched most in Pakistan  പാകിസ്ഥാനിൽ ദൂരദർശൻ, ആകാശവാണി പ്രേക്ഷരകർ ഉയരുന്നു  പാകിസ്ഥാനിൽ ദൂരദർശൻ  പാകിസ്ഥാനിൽ ആകാശവാണി
ആകാശവാണി

ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയുടെ ഡിജിറ്റൽ ചാനലുകൾ 2020ൽ 100 ​​ശതമാനത്തിലധികം ഡിജിറ്റൽ വളർച്ച രേഖപ്പെടുത്തി. ദൂരദർശൻ, ആകാശവാണി മാധ്യമങ്ങൾക്ക് പാകിസ്ഥാനിൽ പ്രശസ്തി ലഭിച്ചതാണ് നേട്ടത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇന്ത്യ കഴിഞ്ഞാൽ ഇരു മാധ്യമങ്ങൾക്കും കൂടുതൽ പ്രേക്ഷകരുള്ളത് പാകിസ്ഥാനിൽ നിന്നാണ്. പട്ടികയിൽ മൂന്നാമത് അമേരിക്കയാണ്.

2020ൽ 25 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഔദ്യോഗിക പ്രസാർ ഭാരതി ആപ്ലിക്കേഷനായ ന്യൂസ് ഓൺ എയർ ആപ്ലിക്കേഷൻ ഉപയോഗിച്ചതായി വിവര, പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഡിഡി നാഷണൽ, ഡിഡി ന്യൂസ് എന്നിവയ്ക്ക് പുറമെ പ്രസാർ ഭാരതിയുടെ മികച്ച 10 ഡിജിറ്റൽ ചാനലുകളിൽ ഡിഡി ചന്ദനയിലെ കന്നഡ പരിപാടികൾ , ഡിഡി ബംഗ്ലയിൽ നിന്നുള്ള ബംഗ്ലാ സമാചാർ, ഡിഡി സപ്തഗിരിയിൽ തെലുങ്ക് പരിപാടികൾ, ഡിഡി സഹ്യാദ്രിയിൽ നിന്നുള്ള മറാത്തി വാർത്തകളും ഉൾപ്പെടുന്നു. 2020 ൽ ഡിഡിയുടെ ഏറ്റവും ജനപ്രിയ ഡിജിറ്റൽ വീഡിയോയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കൂൾ കുട്ടികളുമായുള്ള ആശയവിനിമയം. ഇതിനുപുറമെ, റിപ്പബ്ലിക് ഡേ പരേഡ് 2020, ഡിഡി നാഷണൽ ആർക്കൈവ്സ്, ശകുന്തള ദേവിയുടെ അപൂർവ വീഡിയോ എന്നിവയും ഏറ്റവും പ്രചാരമുള്ള ഡിജിറ്റൽ വീഡിയോകളിൽ ഉൾപ്പെടുന്നു.

മാൻ കി ബാത്ത് യൂട്യൂബ് ചാനലും ട്വിറ്റർ ഹാൻഡിലും 2020ൽ അതിവേഗ വളർച്ച കൈവരിച്ചു. 67,000 ൽ അധികം ഫോളോവേഴ്‌സ് മാൻ കി ബാത്ത് ട്വിറ്റർ ഹാൻഡിലിനുണ്ടായി. വിവിധ ഇന്ത്യൻ ഭാഷകളിലായി 1,500 ഓളം റേഡിയോ നാടകങ്ങൾ ഡിഡി-എയർ നെറ്റ്‌വർക്കിൽ ലഭ്യമാണ്. അവ ഇപ്പോൾ യൂട്യൂബ് ചാനലുകളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.