ഹൈദരാബാദ്: കൊവാക്‌സിൻ വില്‍പനക്കായുള്ള നിർമാണത്തിനായി ഭാരത് ബയോടെക്കിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ലൈസൻസ് നൽകി. നിലവിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതുവരെ വാക്‌സിന്‍റെ സുരക്ഷ, ഫലപ്രാപ്‌തി, രോഗപ്രതിരോധം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് ഡിസിജിഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിൽ വാക്‌സിൻ ഉപയോഗിക്കുന്നതിനുള്ള പ്രോട്ടോക്കോൾ കമ്പനി നൽകണമെന്നും ഡിസിജിഐ നിർദേശിച്ചു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്ക് പരിഹാരമായി രണ്ട് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിൻ എന്നിവയ്ക്കാണ് ഉപാധികളോടെ അനുമതി നല്‍കിയത്. വിദഗ്‌ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡിസിജിഐ തീരുമാനം.