ലക്‌നൗ: കൊവിഡ് രോഗികളെ ചികിത്സിക്കാൻ കെട്ടിടം കൈമാറാൻ തയ്യാറാണെന്ന് ദിയോബന്ദ് ആസ്ഥാനമായുള്ള ദാറുൽ ഉലൂം സർക്കാരിനെ അറിയിച്ചു. പ്രധാന അധ്യാപകനായ മുഫ്‌തി അബ്‌ദുൽ കാസിം നോമാനിയാണ് ഇക്കാര്യമറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
മദ്രസയിലെ മൂന്ന് നില ഹോസ്റ്റൽ കെട്ടിടമാണ് ഐസൊലേഷൻ വാർഡാക്കാൻ സർക്കാരിന് നൽകാൻ മദ്രസ അധികൃതർ തീരുമാനിച്ചത്. പ്രധാന ഹൈവേയോട് ചേർന്നാണ് ഹോസ്റ്റൽ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും സർക്കാരിന് വേണ്ട എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും കത്തിൽ പറയുന്നു. 100 പേരെ വരെ ഇവിടെ ചികിത്സിക്കാന്‍ സാധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ മദ്രസയാണ് ദിയോബന്ദിലെ ദാറുൽ ഉലൂം.