ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂർ ദെഹാത്ത് ജില്ലയിൽ മുൻ ഗ്രാമത്തലവൻ ഉൾപ്പെടെ രണ്ടുപേർ ചേർന്ന് ദലിത് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഒരാഴ്‌ച മുൻപ് നടന്ന സംഭവം ഇന്നാണ് പൊലീസിൽ അറിയിച്ചതെന്ന് കാൺപൂർ ദെഹാത്ത് പൊലീസ് സൂപ്രണ്ട് കേശവ് കുമാർ ചൗധരി പറഞ്ഞു. വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് അതിക്രമിച്ചുകയറി ഇരുവരും ചേർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 22കാരിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. ഇക്കാര്യത്തിൽ ഐപിസി, പട്ടികജാതി-ഗോത്ര (അതിക്രമങ്ങൾ തടയൽ) നിയമം 1989 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. ഒളിവിൽപോയ പ്രതികളെ കണ്ടെത്താൻ എസ്‌എച്ച്‌ഒ ഡെറാപ്പൂർ, സർക്കിൾ ഓഫീസർ, എസ്‌പി എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തെ നിയമിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
യുപിയിൽ ദലിത് യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് അതിക്രമിച്ചുകയറി ഇരുവരും ചേർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 22കാരിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതിയുടെ കുടുംബം പറഞ്ഞു