ETV Bharat / bharat

നിവാർ ഇന്ന് കരതൊടും, തീവ്രമാകുമെന്ന് മുന്നറിയിപ്പ്;തമിഴ്നാട്ടില്‍ ജാഗ്രത

ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ി

Cyclone Nivar  നിവാർ ചുഴലിക്കാറ്റ്  നിവാർ ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് മുന്നറിയിപ്പ്  Cyclone Nivar likely to turn very severe  ചെന്നൈ  chennai
നിവാർ ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് മുന്നറിയിപ്പ്
author img

By

Published : Nov 25, 2020, 7:13 AM IST

Updated : Nov 25, 2020, 7:19 AM IST

ന്യൂഡൽഹി: നിവാർ ചുഴലിക്കാറ്റ് തീവ്രമാകാൻ സാധ്യത. ഇന്ന് വൈകിട്ടോടെ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിവാർ ചുഴലിക്കാറ്റ് കടലൂരിൽ നിന്ന് 320 കിലോമീറ്റർ തെക്കുകിഴക്കും, പുതുച്ചേരിയിൽ നിന്ന് 350 കിലോമീറ്റർ തെക്കുകിഴക്കും, ചെന്നൈയിൽ നിന്ന് 410 കിലോമീറ്റർ തെക്കുകിഴക്കായും നീങ്ങിയിട്ടുണ്ട്. അടുത്ത ആറ് മണിക്കൂർ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങും. 120-130 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.

നിവാർ ചുഴലിക്കാറ്റ് കണക്കിലെടുത്ത് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ദേശീയ ക്രൈസിസ് മാനേജ്‌മെന്‍റ് കമ്മിറ്റി യോഗത്തിൽ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായും ചർച്ച നടത്തി. പ്രതിസന്ധി മറികടക്കാനാവശ്യമായ എല്ലാ സഹായങ്ങളും ഗൗബ ഉറപ്പ് നൽകി. ജീവൻ സംരക്ഷിക്കുക, നാശനഷ്‌ടങ്ങൾ കുറയ്‌ക്കുക, വൈദ്യുതി, ടെലികോം, മറ്റ് പ്രധാന മേഖലകൾ എന്നിവയിൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ സാധാരണ നില പുനസ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

എൻ‌ഡി‌ആർ‌എഫിന്‍റെ 30 ടീമുകളെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്. ഇൻഡിഗോയുടെ 49 വിമാന സർവീസുകൾ നിർത്തിവെച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും റദ്ദാക്കൽ ഫീസ് ഒഴിവാക്കി മുഴുവൻ ടിക്കറ്റ് തുകയും തിരികെ നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.

Last Updated : Nov 25, 2020, 7:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.