മുംബൈ: നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റായ്‌ഗഡിലെ അലിബാഗ് സന്ദർശിച്ചു. മന്ത്രിമാരായ ആദിത്യ താക്കറെ, അസ്ലം ഷെയ്ഖ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ട ആറ് പേരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടു. റായ്‌ഗഡ് ജില്ലയിൽ വൈദ്യുതി പുനസ്ഥാപിക്കാനും നിർദേശിച്ചു.
നിസർഗ ചുഴലിക്കാറ്റ്; മഹാരാഷ്ട്ര മുഖ്യമന്ത്രി റായ്‌ഗഡ് സന്ദർശിച്ചു
ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ട ആറ് പേരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി