ETV Bharat / bharat

കോൺഗ്രസ് നേതൃത്വം; തെരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ - കോൺഗ്രസി നേതൃത്വം

പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നേതൃത്വത്തെ സംബന്ധിച്ച ചോദ്യമാണെന്ന് ഷീല ദീക്ഷിതിന്‍റെ മകനും എംപിയുമായ സന്ദീപ് ദീക്ഷിതിന്‍റെ അഭിപ്രായത്തിന് പിന്നാലെയാണ് തരൂരിന്‍റെ അഭിപ്രായ പ്രകടനം.

Shashi Tharoor  Congress Working Committee  leadership elections  CWC membership  പാർട്ടിയെ രക്ഷിക്കാൻ നേതൃത്വ തെരഞ്ഞെടുപ്പെന്ന ആവശ്യമുന്നയിച്ച് ശശി തരൂർ  കോൺഗ്രസ് പ്രവർത്തക സമിതി  ശശി തരൂർ  സന്ദീപ് ദീക്ഷിത്  കോൺഗ്രസി നേതൃത്വം
പാർട്ടിയെ രക്ഷിക്കാൻ നേതൃത്വ തെരഞ്ഞെടുപ്പെന്ന ആവശ്യമുന്നയിച്ച് ശശി തരൂർ
author img

By

Published : Feb 20, 2020, 8:08 PM IST

ന്യൂഡൽഹി: പാർട്ടിയെ ശക്തമാക്കാനും പ്രവർത്തകർക്കിയിൽ നഷ്ടപ്പെട്ട ഊർജം തിരിച്ചുപിടിക്കാനും പ്രവർത്തക സമിതിയിൽ നേതൃത്വ തെരഞ്ഞെടുപ്പ് എന്ന ആവശ്യമുന്നയിച്ച് ശശി തരൂർ. പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നേതൃത്വത്തെ സംബന്ധിച്ച ചോദ്യമാണെന്ന് ഷീല ദീക്ഷിതിന്‍റെ മകനും എംപിയുമായ സന്ദീപ് ദീക്ഷിതിന്‍റെ അഭിപ്രായത്തിന് പിന്നാലെയാണ് തരൂരിന്‍റെ അഭിപ്രായ പ്രകടനം.

  • Some have asked who should vote & for what. I was referring to my earlier call eight months ago for elections among the 10,000 party workers who constitute the “AICC plus PCC delegates” list. These should be for the elected seats in the CWC as well as for the Party Presidency.

    — Shashi Tharoor (@ShashiTharoor) February 20, 2020 " class="align-text-top noRightClick twitterSection" data=" ">

സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞതാണ് പല പാർട്ടി നേതാക്കളും രഹസ്യമായി പറയുന്നതെന്നും എത്രയും വേഗം നേതൃ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രധാന തസ്തികളിലേക്കുള്ള തെരഞ്ഞെടുപ്പ് പുതിയ നേതൃനിരയെ സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്ന് നേരത്തെയും തരൂർ അഭിപ്രായപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധി രാജിവച്ചതോടെ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പാടുപെട്ട കോൺഗ്രസിന് കൂടുതൽ തിരിച്ചടിയായിരുന്നു ഡൽഹി തെരഞ്ഞെടുപ്പ് ഫലം. അതേസമയം ഏപ്രിലിലെ പ്ലീനറി യോഗത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുലിന്‍റെ പേരാണ് ഉയർന്നുവരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.