ETV Bharat / bharat

പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം; ഗുവാഹത്തിയില്‍ നിരോധനാജ്ഞ - curfew in assam

പ്രതിഷേധത്തെ തുടര്‍ന്ന് അസമിലെ പത്ത് ജില്ലകളില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ്‌ സൗകര്യം വിച്ഛേദിച്ചു.

Curfew  Army On Standby As Citizenship Bill Protests Engulf Assam  Army On Standby As Citizenship Bill Protests Engulf Assam  protest in assam  citizenship amendment bill  curfew in assam
പൗരത്വ ബില്‍ : ഗുവാഹത്തിയില്‍ നിരോധനാജ്ഞ
author img

By

Published : Dec 12, 2019, 1:28 AM IST

Updated : Dec 12, 2019, 2:24 PM IST

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയിലും പാസാക്കിയതിന് പിന്നാലെ ബില്ലിനെതിരെ പ്രക്ഷോഭം തുടരുന്ന അസമിലെ ഗുവാഹത്തിയിലും ദിബ്രുഗഡിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അസമിലെ പത്ത് ജില്ലകളില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ്‌ സൗകര്യം വിച്ഛേദിച്ചു. പ്രക്ഷോഭകരെ നേരിടുന്നതിന് ത്രിപുരയിലും അസമിലും സൈനികരയും അര്‍ധ സൈനികരെയും വിന്യസിപ്പിച്ചു. 70 പേരുള്ള രണ്ട്‌ സംഘം സൈന്യത്തെയാണ് ത്രിപുരയില്‍ വിന്യസിപ്പിച്ചത്. അയ്യായിരത്തോളം അര്‍ധസൈനികരെയാണ് വടക്ക്‌-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്.
അക്രമത്തിനിടയാക്കാവുന്ന റിപ്പോർട്ടുകൾ പാടില്ലെന്ന് മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം

പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം; ഗുവാഹത്തിയില്‍ നിരോധനാജ്ഞ

അതെ സമയം, പ്രക്ഷോഭത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സനോവലിന്‍റെ വീടിന്‌ നേരേയും കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ ബിജെപി എംഎല്‍എ പ്രശാന്ത്‌ ശുക്ലയുടെയും പാര്‍ട്ടി നേതാവ്‌ സുബാഷ്‌ ദത്തയുടെ വീടിന് നേരേയും ആക്രമണം നടത്തി. അസമില്‍ പ്രതിഷേധക്കാര്‍ ചബുവ, പനിടോല എന്നീ റെയില്‍വേ സ്റ്റേനുകൾ കത്തിച്ചു. ബില്ലിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകര്‍ പന്തം കത്തിച്ച് പ്രതിഷേധിച്ചു. ബിജെപി സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയര്‍ത്തി യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകര്‍ ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി. പൗരത്വ നിയമ ഭേദഗതി ബില്ല്‌ ഭരണഘടനവിരുദ്ധമാണെന്നും നിയമവിരുദ്ധമാണെന്നും പ്രക്ഷോഭക്കാര്‍ പറഞ്ഞു. കൂടാതെ ബില്ല് തള്ളിക്കളയുന്നത്‌ വരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി

Intro:Body:

https://www.ndtv.com/india-news/assam-chief-minister-sarbananda-sonowal-stuck-at-guwahati-airport-amid-protests-over-citizenship-bil-2147148?pfrom=home-livetv

Conclusion:
Last Updated : Dec 12, 2019, 2:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.