ETV Bharat / bharat

ചത്തീസ്‌ഗഡില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍ - CRPF

യുവതിയുടെയും കുടുംബത്തിന്‍റെയും പരാതിയില്‍ കോണ്‍സ്റ്റബിള്‍ ദുലിചന്ദിനെ വ്യാഴാഴ്‌ച അറസ്റ്റ് ചെയ്‌തു

Chhattisgarh  Tribal Woman  Crimes against Women  Security Personnel  ആദിവാസി യുവതിയെ പീഡിപ്പിച്ച സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍  സിആര്‍പിഎഫ്  raping tribal woman in Chhattisgarh  CRPF  ക്രൈം ന്യൂസ്
ചത്തീസ്‌ഗഢില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍
author img

By

Published : Jul 31, 2020, 2:13 PM IST

റായ്‌പൂര്‍: ചത്തീസ്‌ഗഡില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍. സുഖ്‌മ ജില്ലയിലെ 21കാരിയായ യുവതിയും കുടുംബവും ദോര്‍ണപാല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കോണ്‍സ്റ്റബിള്‍ ദുലിചന്ദിനെ വ്യാഴാഴ്‌ച അറസ്റ്റ് ചെയ്‌തത്. പ്രതി ജുഡീഷ്യല്‍ റിമാന്‍ഡിലാണെന്ന് എസ്‌ഡിഒപി അഖിലേഷ് കൗശിക് പറഞ്ഞു. ജൂലായ് 27ന് പാരാമിലിട്ടറി സേനയുടെ ദുബോകോട്ട ക്യാമ്പിന് സമീപത്തുവച്ചാണ് യുവതി പീഡനത്തിനിരയായത്. കന്നുകാലികളെ മേയ്‌ക്കാന്‍ പോവുകയായിരുന്നു പെണ്‍കുട്ടി.

യുവതിയും മറ്റൊരു കുട്ടിയും കൂടെ തിങ്കളാഴ്‌ച രാവിലെ കന്നുകാലികളെ മേയ്‌ക്കാന്‍ പോയപ്പോള്‍ ക്യാമ്പില്‍ നിന്നും വന്ന ജവാന്‍ ഇരുവരെയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെടുകയായിരുന്നുവെന്നും ആദിവാസി നേതാവായ മംഗള്‍ റാം പറഞ്ഞു. പീഡനത്തിനിരയായ യുവതി മാതാവിനോട് സംഭവം പറയുകയായിരുന്നുവെന്നും മംഗള്‍ റാം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആദിവാസി മഹാസഭ ആവശ്യപ്പെട്ടു. നക്‌സലുകള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍റെ ഭാഗമായാണ് സിആര്‍പിഎഫിനെ സുഖ്‌മയില്‍ വിന്യസിച്ചിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.