ന്യൂഡല്‍ഹി: മെസ് ജീവനക്കാരന്‍റെ മുഖത്തേക്ക് ചൂടുവെള്ളം ഒഴിച്ച് സിആർപിഎഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി). ജനുവരി രണ്ടിന് ബീഹാറിലെ രാജ്‌ഗിരി ജില്ലയിലാണ് സംഭവം. റിക്രൂട്ട്‌മെന്‍റ് ക്യാമ്പിലുണ്ടായിരുന്ന ഡിഐജി ഡി.കെ ത്രിപാഠി കുടിക്കാന്‍ ചൂടുവെള്ളം നല്‍കണമെന്ന് മെസ് ജീവനക്കാരനോട് ആവശ്യപ്പെട്ടു. ജീവനക്കാരന്‍ അമോൽ ഖരത്ത് തിളച്ച ചൂടുവെള്ളം നല്‍കി. പ്രകോപിതനായ ഡിഐജി അമോൽ ഖരത്തിന്‍റെ മുഖത്തേക്ക് തിളച്ച ചൂടുവെള്ളം ഒഴിക്കുകയായിരുന്നു.
മുഖത്തിനും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ അമോൽ ഖരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍ റിപ്പോർട്ട് നല്‍കണമെന്നും ഐജി ആവശ്യപ്പെട്ടു.