ETV Bharat / bharat

മധ്യപ്രദേശിലെ എം‌എൽ‌എമാരെ സംരക്ഷിക്കാൻ ഒരുങ്ങി കോൺഗ്രസ്

സ്വന്തം എം‌എൽ‌എമാരെ കൂടാതെ സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്രരെ കൂടി പക്ഷത്ത് നിറുത്താനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്.

ഭോപ്പാൽ മധ്യപ്രദേശ് രാഷ്ട്രീയം 92 എം‌എൽ‌എമാരെ സംരക്ഷിക്കാൻ ഒരുങ്ങി കോൺഗ്രസ് യോതിരാദിത്യ സിന്ധ്യ
മധ്യപ്രദേശിലെ 92 എം‌എൽ‌എമാരെ സംരക്ഷിക്കാൻ ഒരുങ്ങി കോൺഗ്രസ്
author img

By

Published : Mar 11, 2020, 10:41 AM IST

ഭോപാൽ: പ്രതിസന്ധി നിലനിൽക്കുന്ന മധ്യപ്രദേശിൽ നിന്നും തങ്ങളുടെ 92 എം‌എൽ‌എമാരെ ജയ്പൂരിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ മാറ്റാൻ തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ചൊവ്വാഴ്ച ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്യസ്ഥരായ 22 കോൺഗ്രസ് എം‌എൽ‌എമാർ രാജി വെച്ചതിനെത്തുടർന്നാണ് തീരുമാനം.

മധ്യപ്രദേശ് സര്‍ക്കാരിനെ പിന്തുണക്കുന്ന തങ്ങളുടെ 92 എംഎൽഎമാരെ ഹോട്ടലുകളിലേക്ക് മാറ്റാൻ പോവുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ മാധ്യമങ്ങളെ അറിയിച്ചു. സ്വന്തം എം‌എൽ‌എമാരെ കൂടാതെ സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്രരെ കൂടി പക്ഷത്ത് നിറുത്താനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്.

അതേ സമയം വിമത എംഎൽഎമാരുമായി മധ്യസ്ഥ ശ്രമത്തിനായി കോൺഗ്രസ് നേതാക്കളായ സഞ്ജൻ സിംഗ് വർമ്മ, ഗോവിന്ദ് സിങ്ങ് തുടങ്ങിയവർ ബെംഗളൂരുവിലേക്ക് തിരിച്ചു. 18 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചതിന് ശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. ഇതോടെയാണ് മധ്യപ്രദേശ് ഭരണം കോണ്‍ഗ്രസിന് തലവേദനയായി മാറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.