ETV Bharat / bharat

പുതുച്ചേരിയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരം തുടരുന്നു - മുഖ്യമന്ത്രി വി നാരായണ സ്വാമി

രാജ് നിവാസിന് മുന്നിലാണ് മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പ്രതിഷേധം. മുഖ്യമന്ത്രി വി നാരായണസ്വാമിക്കൊപ്പം സ്പീക്കര്‍ വൈദ്യലിംഗം, മന്ത്രിമാര്‍, ഡിഎംകെ കോണ്‍ഗ്രസ് എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

പുതുച്ചേരി പ്രതിഷേധം
author img

By

Published : Feb 14, 2019, 8:34 AM IST

മന്ത്രിസഭാ തീരുമാനങ്ങളില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഭരണാഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ച് രാജ് നിവാസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം തുടരുന്നു. മുഖ്യമന്ത്രി വി നാരായണസ്വാമിക്കൊപ്പം സ്പീക്കര്‍ വൈദ്യലിംഗം, മന്ത്രിമാര്‍, ഡിഎംകെ കോണ്‍ഗ്രസ് എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളുടെയും ഫയലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കിരണ്‍ ബേദി വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. ഗവര്‍ണറുടെ നിയമവിരുദ്ധമായ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് നല്‍കിയ നിവേദനത്തിന് മറുപടി ലഭിച്ചില്ലെന്നും നാരായണസ്വാമി ചൂണ്ടിക്കാട്ടി.

ഈ മാസം 21ന് ചര്‍ച്ച നടത്താമെന്ന് ഗവര്‍ണര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ആദ്യം അവസാനിപ്പിച്ചിരുന്നെങ്കിലും, കറുത്ത വസ്ത്രം അണിഞ്ഞ് എത്തി അര്‍ധരാത്രിയോടെ വീണ്ടും സമരം പുനരാരംഭിച്ചു. രാജ് നിവാസിന് മുന്നിലാണ് മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പ്രതിഷേധം. അനധികൃതമായി സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇടപെടില്ലെന്ന് നേരിട്ട് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുമാണ് നിലപാട്.

Intro:Body:

പുതുച്ചേരി മന്ത്രിസഭാ തീരുമാനങ്ങളിൽ ലഫ്റ്റനന്‍റ് ഗവർണർ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ച് രാജ് നിവാസിന് മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ധർണ തുടരുകയാണ്. മുഖ്യമന്ത്രി വി നാരായണസ്വാമിക്കൊപ്പം സ്പീക്കർ വൈദ്യലിംഗം, മന്ത്രിമാർ, ഡിഎംകെ കോൺഗ്രസ് എംഎൽഎമാരും ധർണയിൽ പങ്കെടുക്കുന്നുണ്ട്. 

സർക്കാർ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളുടേയും ഫയലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ കിരൺ ബേദി വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. ഗവർണറുടെ നിയമ വിരുദ്ധമായ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് നൽകിയ നിവേദനത്തിന് മറുപടി ലഭിച്ചില്ലെന്നും നാരായണസ്വാമി ചൂണ്ടികാട്ടുന്നു.  ഈ മാസം 21 ന് ചർച്ച നടത്താമെന്ന് ഗവർണർ അറിയച്ചതിനെ തുടർന്ന് പ്രതിഷേധം ആദ്യം അവസാനിപ്പിച്ചിരുന്നെങ്കിലും, കറുത്ത വസ്ത്രം അണിഞ്ഞ് എത്തി അർധരാത്രിയോടെ ധർണ വീണ്ടും പുനരാംരംഭിച്ചു.

രാജ് നിവാസിന് മുന്നിൽ കിടന്നാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിഷേധം. അനധികൃതമായി സർക്കാർ തീരുമാനങ്ങളിൽ ഇടപെടില്ലെന്ന് നേരിട്ട് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.