ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അക്രമങ്ങൾ രാജ്യത്ത് വർധിക്കുന്നതായി റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് പ്രകാരം 3,78,277 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 ൽ ഇത് 3,59,849 ആയിരുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉത്തർപ്രദേശാണ് ഒന്നാമത്.
സ്ത്രീധന അക്രമങ്ങളിലൂടെയുള്ള മരണങ്ങളുടെ നിരക്കിലും ഉത്തർപ്രദേശാണ് ഒന്നാമത്. 2018ൽ 2,444 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജനസംഖ്യ കൂടുതലുള്ളതിനാലാണ് കുറ്റകൃത്യങ്ങളിൽ സംസ്ഥാനം ഒന്നാമതാകുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, എൻസിആർബി ഡാറ്റ പ്രകാരം കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്നത് ഇപ്പോഴും തർക്കവിഷയമാണ്.