ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കെതിരെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് മുതിർന്ന പൗരന്മാർക്കെതിരെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ 2019നെ അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ വർധിച്ചതായും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കുറ്റകൃത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ 29 സംസ്ഥാനങ്ങളിലായി മുതിർന്ന പൗരനെതിരെ 26,562 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018ൽ 23,501 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
2018നെ അപേക്ഷിച്ച് 2019 ൽ മുതിർന്ന പൗരന്മാർക്കെതിരെ ഡൽഹി ഉൾപ്പെടെയുള്ള ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2018നെ അപേക്ഷിച്ച് 2019ൽ മുതിർന്ന പൗരന്മാർക്കെതിരായ കുറ്റകൃത്യങ്ങൾ കുറവ് രേഖപ്പെടുത്തിയത് തമിഴ്‌നാട്ടിലാണ്.
കൊലപാതകം, ആക്രമണം, തട്ടിക്കൊണ്ടുപോകൽ, മോഷണം, കൊള്ളയടിക്കൽ കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾ 60 വയസ്സിന് മുകളിലുള്ളവർക്കെതിരെ നടന്നിട്ടുണ്ട്. 2019 ൽ മുതിർന്ന പൗരന്മാർക്കെതിരെ പരമാവധി കുറ്റകൃത്യങ്ങളുള്ള നഗരങ്ങളുടെ പട്ടികയിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ചെന്നൈ തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങൾ മുന്നിലാണ്.