ന്യൂഡൽഹി: രാജ്യത്ത് കോവിഡ് -19 വ്യാപിക്കുന്നതിനെ ചെറുക്കുന്നതിന് അഫ്‌ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശന അനുമതി വിലക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാളാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 182,000 കൊവിഡ് 19 കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 7,100 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെ കേസുകൾ 137 ആയി. ഇന്ത്യയിൽ മരണസംഖ്യ മൂന്ന് ആയി.