പുതുച്ചേരി: പുതുച്ചേരിയിൽ 554 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ എട്ട്പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ പുതുച്ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 9,292 ആയി. നിലവിൽ 3,521 രോഗികൾ ചികിത്സയിലാണ്. ഇതുവരെ 137 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 28,36,926 ആയി. നിലവിൽ 6,86,395 പേർ ചികിത്സയിലാണ്. പുതുതായി 69,652 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 977 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 53,866 ആയി.