ഹൈദരാബാദ്: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ച സാധാരണക്കാരിൽ കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. കൊവിഡ് ബാധിച്ച കുടുംബങ്ങളുമായി ജിഎച്ച്എംസിയോ ആരോഗ്യ അധികാരികളോ ബന്ധപ്പെടുന്നില്ല. അടുത്തിടെ, ഒരേ കുടുംബത്തിലെ നാല് അംഗങ്ങൾക്ക് വൈറസ് ബാധിച്ചു. അതിൽ രണ്ടുപേർ മരിച്ചു. എന്നാൽ ഉദ്യോഗസ്ഥരാരും പിന്തുണ നൽകിയില്ല. പ്രാദേശിക ഉദ്യോഗസ്ഥർ പോലും സ്ഥിതി അവഗണിക്കുകയാണുണ്ടായത്.
മല്ലാപൂർ ഡിവിഷനിലെ അന്നപൂർണ കോളനിയിൽ താമസിക്കുന്ന 60കാരനെ ജൂൺ 6ന് ഒസ്മാനിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത പനി ബാധിതനായിരുന്നു. രണ്ട് ദിവസത്തിന് ശേഷം, കൊവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ രോഗിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. പതിനഞ്ച് മിനിറ്റിനുശേഷം, രോഗി മരിച്ചുവെന്ന് അറിയിക്കാൻ ഉദ്യോഗസ്ഥർ വീണ്ടും വിളിച്ചു. ആശുപത്രി മൃതദേഹം നാചരം പോലീസ് സ്റ്റേഷനിൽ കൈമാറും. ചില ഉദ്യോഗസ്ഥർക്ക് രോഗം പിടിപെട്ടതിനാൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ കുറവാണ്. ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കൈമാറിയത്. ജൂലൈ 14 ന് മൂന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ശവസംസ്കാരം നടന്നു.
ജൂലൈ 9 ന്, മരിച്ചയാളുടെ അമ്മ (85), ഭാര്യ (55), മകൻ (24) എന്നിവർ അമീർപേട്ടിലെ ഒരു സ്വകാര്യ ലാബിൽ കൊവിഡ് പരിശോധന നടത്തി. അവരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചപ്പോഴേക്കും പ്രായമായ സ്ത്രീയെ ഗുരുതരാവസ്ഥയിൽ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 19നാണ് അവർ മരിച്ചത്. മറ്റ് രണ്ട് പേർ ഇപ്പോൾ വീട്ടിൽ ക്വാറന്‍റൈനിലാണ്. ഭാര്യക്കും മകനും സ്വയം പരിചരണ കിറ്റുകൾ അയയ്ക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.