പുതുച്ചേരി: പുതുച്ചേരിയിൽ 65കാരി ഉൾപ്പെടെ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ ആകെ കൊവിഡ് മരണം 574 ആയി ഉയർന്നു. 222 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 32,978 ആയി ഉയരുകയും ചെയ്‌തു. പുതുച്ചേരി, കാരക്കൽ, യാനം, മാഹി തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 4,209 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. 27,984 പേർ രോഗമുക്തി നേടി. മരണനിരക്ക് 1.74 ശതമാനവും രോഗമുക്തി നിരക്ക് 84.86 ശതമാനവുമാണ്.
പുതുച്ചേരിയിൽ കൊവിഡ് മരണം ഉയരുന്നു - പുതുച്ചേരിയിലെ കൊവിഡ്
മരണനിരക്ക് 1.74 ശതമാനവും രോഗമുക്തിനിരക്ക് 84.86 ശതമാനവുമാണ്