ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് സമൂഹവ്യാപനത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ. ഡൽഹിയിലും രാജ്യത്തെ മറ്റ് പലയിടങ്ങളിലും സമൂഹവ്യാപനം സംഭവിച്ചിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് ഐസിഎംആറും കേന്ദ്ര സർക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ വെള്ളിയാഴ്ച 61,037 സാമ്പിളുകൾ പരിശോധിച്ചതിൽ 2,147 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് 6.76 ശതമാനമാണ് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ കണക്ക്. വെള്ളിയാഴ്ച 30 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക പ്രകാരം 32,250 പേരാണ് രാജ്യ തലസ്ഥാനത്ത് ചികിത്സയിലുള്ളത്.
രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചനയെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി
ഡൽഹിയിൽ വെള്ളിയാഴ്ച 61,037 സാമ്പിളുകൾ പരിശോധിച്ചതിൽ 2,147 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു