ETV Bharat / bharat

കർണാടകയിൽ കൊവിഡ് ബാധിതയായ ഗർഭിണി പ്രസവിച്ചു

author img

By

Published : Jun 12, 2020, 1:16 PM IST

കുഞ്ഞിന്‍റെ കൊവിഡ് പരിശോധന ഏതാനും ദിവസങ്ങൾ കഴിഞ്ഞ് നടത്തുമെന്ന് അധികൃതർ അറിയിച്ചു

Covid 19 karnataka Pregnant lady covid Covid lady gave birth കൊവിഡ് കർണാടക കൊവിഡ് ഗർഭിണി *
Birth

ബെംഗളൂരു: മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയ കൊവിഡ് പോസിറ്റീവായ ഗർഭിണി കുഞ്ഞിന് ജന്മം നൽകി. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മംഗളൂരുവിലെ വെൻലോക്ക് കൊവിഡ് ആശുപത്രിയിലാണ് വ്യാഴാഴ്ച്ച പ്രസവ ശസ്ത്രക്രിയ വിജയകരമായി നടന്നത്.
ദക്ഷിണ കർണാടകയിലെ കിന്നിഗോലി സ്വദേശിയാണ് യുവതി. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു. ബുധനാഴ്ച്ച സാമ്പിൾ പരിശോധനാ ഫലം വന്നതോടെ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിന് കൊവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.