ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ പ്രതിദിനം പരിശോധിക്കുന്നത് 23,000 സാമ്പിളുകൾ: ഭൂപേഷ് ബാഗേൽ

author img

By

Published : Nov 24, 2020, 5:14 PM IST

പ്രധാനമന്ത്രിയുമായി നടത്തിയ വിർച്വൽ യോഗത്തിൽ സംസ്ഥാനത്തെ കൊവിഡ് കർമപദ്ധതിയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു

ഭൂപേഷ് ബാഗേൽ  ഛത്തീസ്ഗഡിൽ പ്രതിദിനം പരിശോധിക്കുന്നത് 23,000 സാമ്പിളുകൾ: ഭൂപേഷ് ബാഗേൽ  ഛത്തീസ്ഗഡിൽ  COVID-19 under control in Chhattisgarh  Baghel at PM-CMs meet
ഭൂപേഷ് ബാഗേൽ

റായ്പൂർ: ഛത്തീസ്ഗഡിൽ കൊവിഡ് സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംസ്ഥാനത്ത് പ്രതിദിനം 23,000 കൊവിഡ് ടെസ്റ്റുകൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. പ്രധാനമന്ത്രിയുമായി നടത്തിയ വിർച്വൽ യോഗത്തിൽ സംസ്ഥാനത്തെ കൊവിഡ് കർമപദ്ധതിയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കൊറോണ വൈറസ് വ്യാപനം മന്ദഗതിയിലാണ്. പുതിയ കേസുകളിൽ 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബാഗേൽ പറഞ്ഞു.

നേരത്തെ ഗ്രാമങ്ങളിൽ നിന്ന് വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. എന്നാൽ നിലവിൽ ഗ്രാമങ്ങളിലെ കേസുകളിൽ നേരിയ വർധനവുണ്ട്. ഒക്ടോബർ-നവംബർ മാസങ്ങളിൽ മരണനിരക്ക് ഒരു ശതമാനം മാത്രമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡിൽ ഇതുവരെ 2,25,497 കൊവിഡ് രോഗബാധകളാണ് സ്ഥിരീകരിച്ചത്. 2,746 മരണങ്ങളും രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.