ഡെറാഡൂൺ: ഉത്തരാഖണ്ഡ് വീർ ചന്ദ്ര സിംഗ് ഗർവാലി മെഡിക്കൽ കോളജിലെ കൊവിഡ് -19 പിസിആർ ടെസ്റ്റിംഗ് ലബോറട്ടറി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഉദ്ഘാടനം ചെയ്തു. പൗരി, രുദ്രപ്രയാഗ്, ചമോലി, തെഹ്രി ജില്ലകളിലെ ആളുകൾക്ക് അവരുടെ സാമ്പിളുകളുടെ പരിശോധന എളുപ്പമാകുമെന്നും റാവത്ത് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് -19 പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഹരിദ്വാറിലും അൽമോറയിലും ലബോറട്ടറികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീർ ചന്ദ്ര സിംഗ് ഗർവാലി മെഡിക്കൽ കോളജിൽ കൊവിഡ് പരിശോധനകൾ ആരംഭിച്ചതായും എല്ലാ ദിവസവും നൂറിലധികം സാമ്പിളുകൾ ഇവിടെ പരിശോധിക്കുമെന്നും ലബോറട്ടറി ഓൺലൈൻ ഉദ്ഘാടന വേളയിൽ റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡിൽ ഇതുവരെ 5,602 സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടുകൾ വന്നു. അതിൽ 55 എണ്ണം പോസിറ്റീവ് ആണ്. പോസിറ്റീവ് ആയ 55 പേരിൽ മുപ്പത്തിയാറ് പേർ സുഖം പ്രാപിച്ചു. അതേസമയം പകർച്ചവ്യാധി മൂലം സംസ്ഥാനത്ത് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉത്തരാണ്ഡില്‍ കൂടുതല്‍ കൊവിഡ് പരിശോധന സൗകര്യം - Shrinagar medical college
ഉത്തരാഖണ്ഡില്‍ കൊവിഡ് -19 പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഹരിദ്വാറിലും അൽമോറയിലും ലബോറട്ടറികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.
![ഉത്തരാണ്ഡില്‍ കൂടുതല്‍ കൊവിഡ് പരിശോധന സൗകര്യം COVID-19 testing begins at Shrinagar medical college ശ്രീനഗറിലെ വീർ ചന്ദ്ര സിംഗ് ഗർവാലി മെഡിക്കൽ കോളജ് കൊവിഡ് -19 കൊവിഡ് -19 പിസിആർ ടെസ്റ്റിംഗ് ലബോറട്ടറി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് COVID-19 Shrinagar medical college Uttarakhand Chief Minister Trivendra Singh Rawat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7004323-263-7004323-1588246355764.jpg?imwidth=3840)