ETV Bharat / bharat

അമര്‍നാഥ് തീര്‍ഥാടന യാത്ര ജൂലൈ 21ന് ആരംഭിക്കാന്‍ തീരുമാനം - അമര്‍നാഥ് തീര്‍ഥാടന യാത്ര

ഒരു ദിവസം 500 തീര്‍ഥാടകര്‍ക്കാണ് അനുമതി

COVID-19: Staggered Amarnath Yatra in 2020  likely to allow 500 pilgrims daily only through Baltal route  Amarnath Yatra  അമര്‍നാഥ് തീര്‍ഥാടന യാത്ര ജൂലൈ 21 ആരംഭിച്ചേക്കും  അമര്‍നാഥ് തീര്‍ഥാടന യാത്ര  COVID-19
അമര്‍നാഥ് തീര്‍ഥാടന യാത്ര ജൂലൈ 21 ആരംഭിച്ചേക്കും
author img

By

Published : Jul 8, 2020, 8:42 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി അമര്‍നാഥ്‌ തീര്‍ഥാടന യാത്ര ജൂലൈ 21ന് ആരംഭിച്ചേക്കും. കേന്ദ്ര മന്ത്രിമാരായ ജി. കിഷന്‍ റെഡിയും ജിതേന്ദ്ര സിങ്ങും അടങ്ങിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരു ദിവസം 500 തീര്‍ഥാടകര്‍ക്കാണ് അനുമതി. പഹല്‍ഗാം വഴിയില്‍ മഞ്ഞവീഴ്‌ച ശക്തമായതിനാല്‍ ഇത്തവണ ബാല്‍താല്‍ വഴി മാത്രമാകും യാത്രയ്‌ക്ക് അനുമതി നല്‍കുക. അതേസമയം ഇത് സംബന്ധിക്കുന്ന അന്തിമ തീരുമാനം അടുത്ത ആഴ്ചയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൈഷ്‌നോദേവി ക്ഷേത്രത്തില്‍ ജൂലൈ 31 വരെ ദര്‍ശനം നിരോധിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ പ്രാദേശികര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ക്ഷേത്രം പുറത്ത് നിന്ന് വരുന്നവര്‍ക്ക് തുറന്ന് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ജമ്മുകശ്‌മീരില്‍ 9,000 പേര്‍ക്ക് ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചു. 145 പേര്‍ കൊവിഡ്‌ ബാധിച്ച് മരിച്ചു. ജമ്മുകശ്‌മീരിലെ നിലവിലെ വികസന പദ്ധതികളും യോഗത്തില്‍ വിലയിരുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.