ന്യൂഡല്‍ഹി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണിനെ അനുകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണവും കര്‍ഷകരുടെ ലോണുകളും തുടങ്ങിയ കാര്യങ്ങളിലെ പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടുകള്‍ക്ക് അവര്‍ പിന്തുണ നല്‍കി. ലോകത്തുണ്ടായിരിക്കുന്ന മാഹാമാരി ഇന്ത്യയിലും വ്യാപിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കന്ന ഈ രോഗത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുന്നതിന്‍റെ ഭാഗമാണ് ലോക്ഡൗണെന്നും സോണിയ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച അവര്‍, ഇക്കാര്യങ്ങള്‍ കാണിച്ച് നേരത്തെ കത്ത് എഴുതിയിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടുകയാണ്. കൊവിഡ്19 ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് സംസ്ഥാന സര്‍ക്കാറുകള്‍ കൃത്യമായി പാലിക്കന്നുതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് കാണിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ഒരുമയാണ്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരോട് സുരക്ഷിതരായിരിക്കാനും സോണിയ ആവശ്യപ്പെട്ടു.
എന്‍ 95 പോലുള്ള മാസ്‌കുകളും മറ്റും ഉപയോഗിച്ച് സുരക്ഷിതരായി ജോലി ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റിസ്‌ക് അലവന്‍സ് അടക്കമുള്ള കാര്യങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പല കമ്പനികളും അടഞ്ഞ് കിടക്കുകയാണ്. ഇത് കമ്പനികളുടെ നഷ്ടത്തിന് പുറത്ത് വലിയ രീതിയില്‍ തൊഴിലാളികളുടെ ജീവിതത്തേയും ബാധിച്ചിട്ടുണ്ട്. കര്‍ഷകരുടെ ലോണ്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.