ETV Bharat / bharat

തിഹാർ ജയിൽ തടവുകാരുടെ മോചനം; തീരുമാനം ഉന്നതാധികാര സമിതിക്ക്

തീഹാർ ജയിലിൽ 10000 തടവുകാരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്. എന്നാൽ നിലവിൽ ഇവിടെ 17000 തടവുകാർ ഉണ്ട്.

SUPREME COURT  COVID-19  PIL  release of prisoners  തിഹാർ ജയിൽ  സുപ്രീം കോടതി  തിഹാർ ജയിൽ തടവുകാരുടെ മോചനം
തിഹാർ ജയിൽ
author img

By

Published : Apr 7, 2020, 4:55 PM IST

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്ന് തടവുകാരെ മോചിപ്പിക്കുന്ന വിഷയം പരിഗണിക്കുന്ന പൊതുതാൽപര്യ ഹർജിയില്‍ സംസ്ഥാന സർക്കാരിനും ഉന്നതാധികാര സമിതിക്കും തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി. തീഹാർ ജയിലിൽ 10000 തടവുകാരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്. എന്നാൽ നിലവിൽ ഇവിടെ 17000 തടവുകാർ ഉണ്ട്.

ഏത് തരം തടവുകാരെ വിട്ടയക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനും ഉന്നതാധികാര സമിതിക്കും വിട്ടുകൊടുത്തതായി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ നിസ്സാര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അല്ലെങ്കിൽ ഏഴ് വർഷം വരെ തടവ് അനുഭവിക്കുന്ന തടവുകാരെ പരിഗണിക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.