ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ 6,869 പേർ കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 1,543 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,435 ആയി ഉയർന്നുവെന്നും അതേസമയം രോഗമുക്തി നേടിയവരുടെ നിരക്ക് 22.17 ശതമാനമായി വർധിച്ചുവെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. 684 പേരാണ് ചൊവ്വാഴ്‌ച രോഗം ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ രാജ്യത്തെ 17 ജില്ലകളിൽ നിന്നും ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ഈ സമയത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇന്ത്യയിൽ 6,869 പേർ കൊവിഡ് മുക്തി നേടി
രോഗമുക്തി നേടിയവരുടെ നിരക്ക് 22.17 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം