ETV Bharat / bharat

ഓരോ മണിക്കൂറും നിര്‍ണായകം; ക്വാറന്‍റൈന്‍ ഷേര്‍പ്പകളെ വാര്‍ത്തെടുക്കാം - കൊവിഡ് 19

രാജ്യത്തെ കൊവിഡ് ബാധിതരെ ഏകാന്തവാസത്തില്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് ഇപ്പോഴത്തെ പ്രധാനാവശ്യം

C Uday Bhaskar  COVID 19 Outbreak  Novel cORONAVIRUS  Society for Policy Studies  Quarantine Facilities  ക്വാറന്‍റൈന്‍ ഷേര്‍പ്പ  കൊവിഡ് 19  കൊവിഡ് ബാധ
ഓരോ മണിക്കൂറും നിര്‍ണായകം; ക്വാറന്‍റൈന്‍ ഷേര്‍പ്പകളെ വാര്‍ത്തെടുക്കാം
author img

By

Published : Mar 21, 2020, 10:15 PM IST

ഇന്ത്യയില്‍ കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 200 കടന്നു. കൊവിഡ് ബാധയാല്‍ മരിച്ചവരുടെ എണ്ണം അഞ്ചായും ഉയര്‍ന്നു. ജയ്‌പൂരില്‍ രോഗബാധയേറ്റ് ചികിത്സയിലായിരുന്ന ഒരു ഇറ്റലിക്കാരനാണ് അഞ്ചാമത്തെയാള്‍. അദ്ദേഹം രോഗ മുക്തനായി വരുന്നുവെന്നായിരുന്നു മുൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. പക്ഷേ പിന്നീട് മരണത്തിന് കീഴടങ്ങി.

വെള്ളിയാഴ്‌ച വൈകുന്നേരമായപ്പോഴേക്കും ലോകത്താകമാനം കൊവിഡ് ബാധ മൂലമുണ്ടായ മരണസംഖ്യ 10,000 കടന്നു. കൊവിഡ് ബാധിച്ചവരുടെ എണ്ണമാകട്ടെ 2,10,000 ആയും ഉയര്‍ന്നു. ഓരോ മണിക്കൂര്‍ കൂടുമ്പോഴും ഈ കണക്കുകള്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നത് വളരെ ഭയാനകമായ ചിത്രമാണ് നല്‍കുന്നത്. എങ്കിലും ഇന്ത്യയില്‍ താരതമ്യേന ഈ മഹാമാരിയുടെ കണക്കുകള്‍ ചെറുതാണെന്നത് യാതൊരു തരത്തിലുള്ള സംതൃപ്തിക്കോ അല്ലെങ്കില്‍ അലംഭാവത്തിനോ ഇടം നല്‍കുന്നില്ല. സാമൂഹിക വ്യാപനം കുത്തനെ ഉയരാന്‍ തുടങ്ങിയാല്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഒരു പൊതുജനാരോഗ്യ സുനാമി തന്നെയായിരിക്കും. സ്വയം ഏകാന്ത വാസത്തില്‍(ക്വാറന്‍റൈന്‍)പോകുന്നതിന് ആളുകള്‍ തയ്യാറാകാതിരുന്നാല്‍ തീര്‍ച്ചയായും സംഭവിക്കാന്‍ പോകുന്നത് അതായിരിക്കും. അതിനാല്‍ തന്നെ മാര്‍ച്ച്-19ന് വ്യാഴാഴ്‌ച രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം അച്ചടക്കത്തിനും നിശ്ചയ ദാര്‍ഢ്യത്തിനും നിയന്ത്രണങ്ങള്‍ക്കും ജനങ്ങളോട് ആഹ്വാനം ചെയ്‌തത് എന്തുകൊണ്ടും കാലികവും ഉചിതവുമായി മാറി.

നിലവില്‍ ആളുകളെ ഏകാന്തവാസത്തില്‍ പാര്‍പ്പിക്കാനുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വരുന്നുണ്ട്. നിശബ്ദമായാണെങ്കിലും ഇന്ത്യന്‍ സായുധ സേനകള്‍ ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്കാളിത്തം അഭിനന്ദനീയം തന്നെയാണ്. പൂര്‍വ നാവിക കമാന്‍ഡിന്‍റെ കീഴില്‍ വിശാഖപട്ടണത്ത് രൂപം നല്‍കിയ കൊവിഡ് ക്വാറന്‍റൈന്‍ സംവിധാനമാണ് സൈന്യം നടത്തിവരുന്ന നീക്കത്തിലെ ഏറ്റവും പുതിയത്. ദേശീയ തലത്തില്‍ കൈകൊള്ളുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്തുവാന്‍ ഇത് ഉതകും. നാല് കേന്ദ്രങ്ങളാണ് നേരത്തെ പ്രവര്‍ത്തനസജ്ജമായി ഉണ്ടായിരുന്നത്. ഹരിയാനയിലെ ജയ്‌സാല്‍മീറിലും മനേസറിലും കരസേനയാണ് ഇത് നേതൃത്വം നല്‍കുന്നതെങ്കില്‍ മുംബൈയില്‍ നാവികസേനയും ഹിന്ദോണില്‍ വ്യോമസേനയും അത് കൈകാര്യം ചെയ്‌തുവരുന്നു.

കൂടുതല്‍ ഏകാന്തവാസ പരിചരണ കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും 48 മുതല്‍ 72 മണിക്കൂറുകള്‍ക്കകം അവയെല്ലാം പ്രവര്‍ത്തനസജ്ജമാക്കുമെന്നും പ്രതിരോധ മന്ത്രാലയം ഇതേ തുടര്‍ന്ന് പ്രഖ്യാപിക്കുകയുണ്ടായി. ജോധ്പൂര്‍, കൊല്‍ക്കത്ത, ചെന്നൈ (കരസേന), ഡിണ്ടിങ്കല്‍, ബംഗളൂരു, കാണ്‍പൂര്‍, ജോര്‍ഹട്ട്, ഖരഗ്‌പൂര്‍ (വ്യോമസേന), കൊച്ചി (നാവികസേന) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ലോകാരോഗ്യ സംഘടനയും ബന്ധപ്പെട്ട മറ്റ് ആളുകളും നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടുള്ള, നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ഏകാന്തവാസ പരിപാലന പ്രോട്ടോക്കോളുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഇടവും, സൈന്യം നഗരങ്ങളിലും മറ്റും രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന ഏകാന്തവാസ പരിപാലന കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്നുള്ള കാര്യം ഇവിടെ ശ്രദ്ധേയമാണ്. ഇതിനു പുറമെ കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ നിന്നുള്ള നിര്‍ണായക മെഡിക്കല്‍ ജീവനക്കാര്‍ക്ക് ഇത്തരം സങ്കീര്‍ണമായ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ പരിശീലനവും നൈപുണ്യവുമുണ്ടായിരിക്കും.

ഒട്ടേറെ പൗരന്മാരെ ഒരുമിച്ച് ഏകാന്തവാസ പരിപാലന കേന്ദ്രങ്ങളില്‍ താമസിപ്പിക്കുകയോ അല്ലെങ്കില്‍ അവരെ നിരീക്ഷിക്കുകയോ ചെയ്യാന്‍ സൈന്യത്തെ ഉപയോഗപ്പെടുത്തേണ്ടി വന്ന ഒരു അടിയന്തിര ഘട്ടം ഇന്ത്യയില്‍ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നതാണ് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സങ്കീര്‍ണമായ വെല്ലുവിളിയായി മാറുന്നത്. ചെറുതെങ്കിലും അസ്വസ്ഥകരമായ റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത് അണുബാധ ഉണ്ടായ ചിലരൊക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ നടക്കുന്നുവെന്നുള്ളതാണ്. ഏതാനും ചില കേസുകളില്‍ ഏകാന്തവാസത്തില്‍ പാര്‍പ്പിക്കാന്‍ തയ്യാറാകാതെ ചിലര്‍ പ്രതിഷേധിക്കുകയും പ്രാദേശിക പൊലീസിന് ഇടപെടേണ്ടി വരികയും ചെയ്ട്ടു‌തിട്ടുണ്ട്.

ഇത് തുടക്കഘട്ടം മാത്രമാണ്. കൂടുതല്‍ മുന്‍ കരുതല്‍ ആവശ്യമായ മൂന്നാം ഘട്ടം ഇന്ത്യ നേരിടേണ്ടി വന്നാല്‍ (ഇറ്റലിയേയും സ്‌പെയിനിനേയും ഇറാനേയും പോലെ) ഇന്ത്യയുടെ ഭീമാകാരമായ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള പ്രതിരോധ പരിശോധനാ സംവിധാനങ്ങള്‍ ഒന്നും തന്നെ പോരാതെ വരും. പൊതുസമൂഹ സംവിധാനങ്ങളും ചെറുതെങ്കിലും നിര്‍ണായകമായ സൈനിക സംവിധാനങ്ങളും ഒന്നും തന്നെ അത്തരമൊരു ഘട്ടത്തില്‍ പോരാതെ വരും. അതിനാല്‍ പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി, ഓരോ സാമൂഹിക രാഷ്ട്രീയ തലങ്ങളും അതായത്, സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍, ഗ്രാമങ്ങള്‍, മൊഹല്ലകള്‍, ആര്‍ഡബ്ല്യുഎ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവ പോലുള്ളവ, രൂപപ്പെടുത്തുന്ന ഒരു അടിയന്തര പദ്ധതി ഉണ്ടാകേണ്ടിയിരിക്കുന്നു. വളരെ ചെറിയ സമയത്തിനുള്ളില്‍ ഏകാന്തവാസ പരിപാലന സംവിധാനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ അനുയോജ്യമായ ഇടങ്ങള്‍ (അവ നിലവിലുള്ള ഹോട്ടലുകളോ ഹോസ്റ്റലുകളോ സ്‌കൂളുകളോ ആയാലും) ഇത്തരം സംവിധാനങ്ങള്‍ രൂപപ്പെടുത്താനുള്ള ഇടങ്ങളാക്കി മാറ്റേണ്ടി വരും. നൂറുക്കണക്കിന് അല്ലെങ്കില്‍, വളരെ മോശമായ ഒരു സ്ഥിതി വിശേഷത്തില്‍, ആയിരക്കണക്കിന് എന്ന തോതില്‍ തന്നെ ഇത്തരം സംവിധാനങ്ങള്‍ വേണ്ടി വരും.

ഇവിടെയാണ് നിലവിലുള്ള സൈനിക ഏകാന്തവാസ സംവിധാനങ്ങള്‍, പ്രാമാണിക പ്രവര്‍ത്തന പ്രക്രിയക്കുള്ള(എസ്‌ഒപി) മാതൃകകളായി ഉയര്‍ന്നുവരികയും പങ്കുവെക്കപ്പെടുകയും ചെയ്യുന്നത്. ഏകാന്തവാസം തേടി വരുന്ന പൗരന്മാരെ സ്വീകരിക്കുക, അവരെ കൃത്യമായി നിരീക്ഷിച്ച് ആരോഗ്യം സംരക്ഷിച്ച്, ഭക്ഷണം നല്‍കി, കുളിപ്പിച്ച്, വസ്ത്രമുടുപ്പിച്ച് കൊണ്ടുപോകേണ്ടതില്‍ തുടങ്ങുന്നു ഇതെല്ലാം. പതിനാല് ദിവസത്തേക്ക് ഇക്കാര്യങ്ങള്‍ തുടരേണ്ടതുണ്ട് (ഇത് അവര്‍ക്ക് സൗജന്യമായി വൈഫൈ സംവിധാനങ്ങള്‍ അടക്കം നല്‍കേണ്ട ഒരു നിര്‍ണായക ഘട്ടമാണ്). ഏറ്റവും ഒടുവിലായി ചെയ്യേണ്ടത് പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞവരെ പുറത്തേക്ക് വിടുക എന്നതാണ്. കൊവിഡ്-19 ബാധിച്ചതായി ഉറപ്പാക്കപ്പെട്ടവരെ ചികിത്സിക്കാന്‍ പര്യാപ്‌തമായ മറ്റ് ആരോഗ്യസ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുകയും ചെയ്യണം.

പരിശീലനം സിദ്ധിച്ച മെഡിക്കല്‍ ജീവനക്കാര്‍ക്ക് പുറമെ പ്രതിജ്ഞാബദ്ധരായ സന്നദ്ധ സേവകരെയും ആവശ്യമായി വരുന്ന ഘട്ടമാണിത്. ഈ സന്നദ്ധസേവകരെ ഈ ഘട്ടത്തില്‍ 'ക്വാറന്‍റൈന്‍ ഷേര്‍പ്പകള്‍' എന്ന് നാമകരണം ചെയ്യാവുന്നതാണ്. ചെറിയ തോതിലെങ്കിലും ഇക്കൂട്ടരെ കണ്ടെത്തി സൈനിക കേന്ദ്രങ്ങളുടെ മാതൃകകള്‍ പിന്‍പറ്റികൊണ്ടുള്ള പ്രാമാണിക പ്രവര്‍ത്തന പ്രക്രിയകളില്‍ പരിശീലനം കൊടുക്കേണ്ടതുണ്ട്. ഇവരില്‍ നിന്നും ടീം ലീഡര്‍മാരെ തെരഞ്ഞെടുത്ത് ഡമ്മി ഡ്രില്ലുകള്‍ നടത്തേണ്ടതുണ്ട്. ഏകാന്തവാസത്തില്‍ പാര്‍പ്പിക്കേണ്ടവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചാല്‍ മണിക്കൂറുകള്‍ക്കകം തന്നെ സൈനിക പരിപാലന കേന്ദ്രങ്ങള്‍ പോലുള്ളവ ഒരുക്കേണ്ടി വരും. ഇവിടെ ചൈനീസ് മാതൃക പ്രസക്തമാണ്. ഒരു സന്നദ്ധ സേവകനാകുവാന്‍ ആവശ്യമായ കരുത്തും മത്സര സ്വാഭാവവുമുള്ള സാധാരണ പൗരന്മാരേയും സൈനിക ഭടന്മാരെയും വിരമിച്ചവരില്‍ നിന്നും കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും നല്‍കാവുന്നതാണ്. ഇങ്ങനെ കണ്ടെത്തുന്നവരെ അടിയന്തര ഘട്ടങ്ങളില്‍ എത്രയും പെട്ടെന്ന് രംഗത്തിറക്കാന്‍ പറ്റുന്ന വിധമുള്ള ഒരു സന്നദ്ധസേവക സംഘമാക്കി ഒരുക്കി നിര്‍ത്തണം.

ബോധവല്‍കരണം സൃഷ്‌ടിക്കുന്നതിനും കിടക്കകള്‍, വിരികള്‍, മറ്റ് ആശുപത്രി തുണികള്‍ എന്നിവ പോലുള്ള അടിസ്ഥാന ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനാവശ്യമായ ഫണ്ടിന് വേണ്ടി സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും. മാത്രമല്ല, ഉപയോഗിച്ച തുണികളും കയ്യുറകളും മാസ്‌കുകളുമടക്കമുള്ള ഉപയോഗിച്ച് ഉപേക്ഷിക്കേണ്ട വസ്‌തുക്കളും സുരക്ഷിതമായി ഉപേക്ഷിക്കേണ്ട കര്‍ത്തവ്യവും ഇവയേക്കാളൊക്കെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

അടുത്ത ഏതാനും ആഴ്‌ചകളിലേക്ക് സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുമെന്നതിനാല്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഈ ശ്രമങ്ങളുടെ ഭാഗമാക്കാവുന്നതാണ്. അവര്‍ക്ക് പരിശീലനം നല്‍കി ഊര്‍ജസ്വലരായ ഷേര്‍പ്പകളാക്കി തയ്യാറാക്കി നിര്‍ത്തേണ്ടി വരും. സെലിബ്രിറ്റി അവതാരകരെയും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന നേതാക്കളെയും പോലുള്ളവരെ, മാസ് മീഡിയയിലൂടെ ബോധവല്‍കരണം നടത്താന്‍ പറ്റുന്നവരെന്ന നിലയില്‍ ഇക്കാര്യത്തിന് ഉപയോഗിക്കാവുന്നതാണ്. തങ്ങളുടെ വഴികളിലൂടെ ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യാന്‍ അവരോട് ആഹ്വാനം ചെയ്യാവുന്നതാണ്. ഇത്തരം കാര്യങ്ങളിലൂടെ മാത്രമേ മോദി മുന്നോട്ട് വെച്ചതുപോലുള്ള, സംഭാവ്യമായ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ കഴിയൂ. ഇന്ത്യ ഒരു യുദ്ധത്തിലാണ്. പൗരന്മാരും സൈനികരും ക്വാറന്‍റൈന്‍-ഷേര്‍പ്പകളായി വേഷം മാറുന്നതിലൂടെ കൊറോണ വൈറസിനെ പിടിച്ചു കെട്ടുവാന്‍ സാധിക്കും.

(ലേഖകന്‍- സി.ഉദയഭാസ്‌കര്‍)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.