ബംഗളൂരു: ആംബുലൻസ് എത്താൻ വൈകിയതുമൂലം കൊവിഡ് രോഗിയുടെ മൃതദേഹം റോഡിൽ കിടന്നത് മൂന്ന് മണിക്കൂർ. ബെംഗളൂരുവിലെ ഹനുമാന്ത നഗറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ശ്വാസതടസം ഉണ്ടായതിനെ തുടർന്നാണ് 63കാരനായ രോഗി ആംബുലൻസ് വിളിച്ചത്. അടുത്ത വീട്ടിലേക്ക് പോകുന്ന വഴിക്ക് ശ്വാസതടസം കൂടി ഇയാൾ റോഡിൽ വീണ് മരിച്ചു. രോഗം പകരാനുള്ള സാധ്യത കാരണം ആരും രക്ഷിക്കാൻ മുന്നോട്ട് വന്നില്ലെന്ന് ഇയാളുടെ ഭാര്യ പറഞ്ഞു.
മൂന്ന് മണിക്കൂറോളും നീണ്ട മഴക്ക് ശേഷമാണ് ആംബുലൻസ് എത്തിയത്. ശേഷം മൃതദേഹം റോഡിൽ നിന്ന് മാറ്റി. സംഭവത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കമ്മിഷണർ അനിൽ കുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.