ETV Bharat / bharat

ബിഹാറിലെ എയിംസ് കെട്ടിടത്തില്‍ നിന്നും കൊവിഡ് രോഗി ചാടി മരിച്ചു - COVID-19

പട്‌ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രി കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നാണ് കൊവിഡ് രോഗി ചാടി മരിച്ചത്.

ബിഹാറിലെ എയിംസ് കെട്ടിടത്തില്‍ നിന്നും കൊവിഡ് രോഗി ചാടി മരിച്ചു  കൊവിഡ് 19  പട്‌ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്  COVID-19 patient jumps off 5th floor of AIIMS, Patna  AIIMS, Patna  COVID-19  Bihar
ബിഹാറിലെ എയിംസ് കെട്ടിടത്തില്‍ നിന്നും കൊവിഡ് രോഗി ചാടി മരിച്ചു
author img

By

Published : Jul 25, 2020, 12:03 PM IST

പട്‌ന: ബിഹാറിലെ എയിംസ് ആശുപത്രി കെട്ടിടത്തില്‍ നിന്നും കൊവിഡ് രോഗി താഴേക്ക് ചാടി മരിച്ചു. അഞ്ചാം നിലയിലെ ശുചി മുറിയില്‍ നിന്നാണ് കൊവിഡ് രോഗിയായ പുരുഷന്‍ താഴേക്ക് ചാടിയത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. മരിച്ച രോഗിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് പുല്‍വാരിഷരിഫ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റഫീഖ് യുആര്‍ റഹ്‌മാന്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ബിഹാറില്‍ ഇതുവരെ 31980 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10994 പേര്‍ നിലവില്‍ ചികില്‍സയില്‍ തുടരുന്നു. 20769 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗവിമുക്തി നേടി. 217 പേരാണ് കൊവിഡ് മൂലം ഇതുവരെ ബിഹാറില്‍ മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.