ETV Bharat / bharat

കൊവിഡ് പ്രതിരോധ മരുന്ന്, ചികിത്സ എന്നിവയുടെ വികസനം ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളുമായി എൻ.ഐ.എച്ച് - കൊവിഡ് പ്രതിരോധ മരുന്ന്

കൊവിഡിനെ ചെറുക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച വാക്‌സിനും ചികിത്സയും വികസിപ്പിക്കാൻ നാം ഒത്തുചേരേണ്ട അനിവാര്യ സമയമാണിതെന്ന് എൻ‌.ഐ.എച്ച് ഡയറക്‌ടർ ഫ്രാൻസിസ് കോളിൻസ് പറഞ്ഞു

COVID-19  NIH  accelerate development of vaccine and treatment  COVID-19 NIH  കൊവിഡ് പ്രതിരോധ മരുന്ന്  എൻ.ഐ.എച്ച്
കൊവിഡ് പ്രതിരോധ മരുന്ന്, ചികിത്സ എന്നിവയുടെ വികസനം ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളുമായി എൻ.ഐ.എച്ച്
author img

By

Published : Apr 20, 2020, 1:34 PM IST

ഹൈദരാബാദ്: കൊവിഡ് പ്രതിരോധ മരുന്നുകളുടെയും ചികിത്സയുടെയും വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുമായി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എൻ.ഐ.എച്ച്). ഏകോപിത ഗവേഷണ പ്രതികരണത്തിനായി ഗവേഷകരെയും ഗവേഷകരെയും 16 ഫാർമസ്യൂട്ടിക്കൽ കമ്പനികളെയും ഒരുമിച്ച് കൊണ്ടുവരുമെന്ന് എൻ.ഐ.എച്ച് അറിയിച്ചു.

കൊവിഡ് 19 ചികിത്സാ ഇടപെടലുകളും വാക്‌സിനുകളും ത്വരിതപ്പെടുത്തുന്ന പുതിയ സംരംഭം ദീർഘകാലാടിസ്ഥാനത്തില്‍ സാധ്യതയുള്ള മരുന്നുകളെയും വാക്‌സിനുകളെയും കുറിച്ചുള്ള ഗവേഷണത്തിനാകും മുൻഗണന നൽകുക. പുതിയ സംരഭത്തിന്‍റെ ഏകീകൃത പ്രവര്‍ത്തനത്തിന് എൻ‌.ഐ‌.എച്ച് നേതൃത്വം നൽകും.

രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങൾ, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി എന്നിവ എൻ‌.ഐ.എച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കൊവിഡ് പരിശോധിക്കാൻ ഗവേഷകർ ഉപയോഗിക്കുന്ന രീതികളും മോഡലുകളും ഇവര്‍ മാനദണ്ഡമാക്കും. ഉയർന്ന തലത്തിലുള്ള ലബോറട്ടറി സൗകര്യങ്ങളും ഗവേഷകർക്ക് നൽകുമെന്നും എൻ‌.ഐ.എച്ച് അറിയിച്ചു. കൂടുതൽ ഗവേഷണത്തിനായി ഏത് മരുന്നുകൾക്കാണ് മുൻഗണന നൽകേണ്ടതെന്നും ഏതൊക്കെ മരുന്നുകൾ പാടില്ലെന്നും നിർണയിക്കാനും സഹായിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.