ETV Bharat / bharat

കൊവിഡ് 19: ട്രക്ക് ഡ്രൈവർമാർക്ക് ടോൾ പ്ലാസയിൽ ഭക്ഷണം ക്രമീകരിച്ച് എൻഎച്ച്‌എഐ - ട്രക്ക് ഡ്രൈവർ

ടോൾ പ്ലാസകളിൽ ഇവർക്ക് വേണ്ടുന്ന ഭക്ഷണവും വെള്ളവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു

Covid-19: NHAI makes food water arrangements at toll plazas for stranded truck drivers business news ന്യൂഡൽഹി ലോക്‌ഡൗൺ ട്രക്ക് ഡ്രൈവർ ദേശിയപാത
കൊവിഡ് 19: ട്രക്ക് ഡ്രൈവർമാർക്ക് ടോൾ പ്ലാസയിൽ ഭക്ഷണം ക്രമീകരിച്ച് എൻഎച്ച്‌എഐ
author img

By

Published : Apr 3, 2020, 11:38 PM IST

ന്യൂഡൽഹി: ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുകയാണ് ട്രക്ക് ഡ്രൈവർമാർ. ടോൾ പ്ലാസകളിൽ ഇവർക്ക് വേണ്ടുന്ന ഭക്ഷണവും വെള്ളവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 21 ദിവസം രാജ്യവ്യാപകമായി ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ദേശിയപാതകളിലെ ഭക്ഷണശാലകളും ഹോട്ടലുകളും താല്‍കാലികമായി അടച്ചിട്ടിരിക്കുന്ന ഘട്ടത്തിലാണ്‌ എൻഎച്ച്‌എഐ നടപടി സ്വീകരിച്ചത്.

നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണമെന്ന് റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി എൻഎച്ച്എഐയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തുടനീളമുള്ള ആളുകൾ‌ക്കായി ചരക്കുകളും സേവനങ്ങളും വഹിക്കുന്നതിനൊപ്പം അവരെ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.