ന്യൂഡൽഹി: മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളായ ഹൈഡ്രോക്സിക്ലോറോക്വിൻ, ആന്‍റിബയോട്ടിക് അസിട്രോമിസൈൻ എന്നിവ കൊവിഡ് ചികിത്സയ്ക്ക് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ. ഇവ ഹൃദയത്തിന്‍റെ ശരിയായ പ്രവർത്തനം ഇല്ലാതാക്കും. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്ന രോഗികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് യുഎസിലെ കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകി.
മലേറിയ-ആന്‍റിബയോട്ടിക് മരുന്നുകൾ സംയോജിപ്പിച്ച് കൊവിഡ് ചികിത്സ നടത്തുന്നത് രോഗികൾക്ക് ഹൃദയസ്തംഭനത്തിന് വരെ കാരണമായേക്കാമെന്ന് ഒറിഗൺ ഹെൽത്ത് ആന്‍റ് സയന്‍സ് യൂണിവേഴ്‌സിറ്റി, ഇന്ത്യാന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു.