ലക്‌നൗ: ലോക്ക്‌ഡൗണ്‍ കാരണം ഗോതമ്പ് വിളവെടുക്കാന്‍ തൊഴിലാളികളെ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാംഭവന്‍ ശുക്ല (52) ആണ് മരിച്ചത്. ജാരി ഗ്രാമത്തിലെ പ്രാന്തപ്രദേശത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ശുക്ല തൊഴിലാളികളെ തിരയുന്നുണ്ടെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുടുംബം പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.