ETV Bharat / bharat

ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിക്കും - കൊവിഡ് 19

ഇറ്റലിയിലെ മിലാനില്‍ കുടുങ്ങിയ 250 ഓളം ഇന്ത്യക്കാരെ ഞായറാഴ്ച രാവിലെ 7.45ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിക്കും

COVID-19  V Muraleedharan  Coronavirus  WHO  ഇറ്റലി  ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍  ഡല്‍ഹിയില്‍ എത്തിക്കും  മിലാന്‍  കൊവിഡ് 19  വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിക്കും
author img

By

Published : Mar 14, 2020, 11:34 AM IST

Updated : Mar 14, 2020, 11:49 AM IST

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം മിലാനിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. "മിലാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം എയര്‍ഇന്ത്യ വിമാനം പുറപ്പെടും. ഈ വിമാനത്തിൽ 200 മുതല്‍ 250 യാത്രക്കാരെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ”മുരളീധരൻ വെള്ളിയാഴ്ച ട്വീറ്റിലൂടെ പറഞ്ഞു.

ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടുന്ന വിമാനം ഞായറാഴ്ച രാവിലെ 7.45ന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചെത്തുമെന്ന് മുതിർന്ന സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Last Updated : Mar 14, 2020, 11:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.