ന്യൂഡൽഹി: കൊവിഡ് മരണസംഖ്യയും രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നും രാജ്യത്തെ കൊവിഡ് മരണസംഖ്യ 239 ആയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 40 കൊവിഡ് മരണവും 1035 കേസുകളും റിപ്പോർട്ട് ചെയ്‌തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 7447 ആയി. നിലവിൽ 6565 ആക്‌ടിവ് കേസുകളാണ് ഇന്ത്യയിലുള്ളത്.
അതേ സമയം കേരളത്തിലെ കൊവിഡ് കേസുകൾ 364 ആയി. 238 ആക്‌ടീവ് കൊവിഡ് കേസുകളാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. ജാർഖണ്ഡിൽ മൂന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാഞ്ചിയിലെ ഹിന്ദ്പിരി, കോഡെർമ, ഹസാരിബാഗ് എന്നിവിടങ്ങളിൽ നിന്നായി ഓരോ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം ഒഡീഷയിൽ പത്ത് പേർ രോഗം മാറി ആശുപത്രി വിട്ടപ്പോൾ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒഡീഷയിലെ കൊവിഡ് ബാധിതരുടെ എണ്ണം 50 ആയി. 37 ആക്‌ടീവ് കൊവ്ഡ് കേസുകളാണ് ഒഡീഷയിലുള്ളത്.