ഹൈദരാബാദ്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ എംഎസ്എംഇകളെയും പ്രത്യേക സാമ്പത്തിക മേഖലകളെയും(എസ്ഇസെഡ്) സഹായിക്കണമെന്ന് കാണിച്ച് തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവു കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിനാണ് അദ്ദേഹം കത്തയച്ചത്. കൊവിഡ് കാലത്ത് സുരക്ഷിതമായ തൊഴിലിടങ്ങൾ ഒരുക്കിക്കൊടുക്കണമെന്നും ആവശ്യമായ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രാലയവുമായി ചേർന്ന് ഐടി രംഗത്തെ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഐടി രംഗത്ത് ഹൈദരാബാദില്‍ ആറ് ലക്ഷത്തില്‍ അധികം പേർ തൊഴിലെടുക്കുന്നുണ്ട്. ഹൈദരാബാദില്‍ ഐടി രംഗത്തെ പ്രത്യേക സാമ്പത്തിക മേഖലകൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചിലയിടങ്ങൾ അടച്ചുപൂട്ടി. സാമ്പത്തിക രംഗത്ത് ഉൾപ്പെടെ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. അവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. എന്നാല്‍ ഈ മേഖലിയിലെ വലിയ കമ്പിനികളെ കൊവിഡ് 19 സാരമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിസന്ധി; ഐടി രംഗത്ത് ഉൾപ്പെടെ സഹായം ആവശ്യപെട്ട് കെടി രാമറാവു - കൊവിഡ് 19 വാർത്ത
കൊവിഡ് കാലത്ത് എംഎസ്എംഇകളെയും പ്രത്യേക സാമ്പത്തിക മേഖലകളെയും സഹായിക്കണമെന്ന് ആവശ്യപെട്ട് തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവു കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിന് കത്തയച്ചു
![കൊവിഡ് പ്രതിസന്ധി; ഐടി രംഗത്ത് ഉൾപ്പെടെ സഹായം ആവശ്യപെട്ട് കെടി രാമറാവു KT Rama Rao news COVID-19 news Ravi Shankar Prasad news കെടി രാമറാവു വാർത്ത കൊവിഡ് 19 വാർത്ത രവിശങ്കർ പ്രസാദ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7021591-79-7021591-1588344465088.jpg?imwidth=3840)