ETV Bharat / bharat

ജമ്മു കശ്മീരിൽ രണ്ട് കൊവിഡ് മരണങ്ങൾ കൂടി - COVID-19

ജമ്മു കശ്മീരിൽ ഇതുവരെ 74 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്

ജമ്മുകശ്മീർ  ജമ്മു കശ്മീരിൽ രണ്ട് കൊവിഡ് മരണങ്ങൾ കൂടി  കൊവിഡ് 19 മരണ നിരക്ക്  COVID-19  J-K records two more deaths
ജമ്മു കശ്മീരിൽ രണ്ട് കൊവിഡ് മരണങ്ങൾ കൂടി
author img

By

Published : Jun 19, 2020, 12:35 PM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് കൊവിഡ് രോഗികൾ കൂടി മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 74 ആയി. സൗറ പ്രദേശത്തെ എസ്കെഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

ശ്രീനഗറിലെ നൗഷേര സ്വദേശിയായ 79 കാരൻ വ്യാഴാഴ്ച രാത്രി 11.15 ഓടെ മരണപ്പെടുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ജൂൺ എട്ടിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റൊരു കൊവിഡ് രോഗിയുമായി ഇയാൾ നേരിട്ടിടപഴകിയിരുന്നു.

ബാരമുള്ള ജില്ലയിലെ 80 കാരൻ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. രക്തസമ്മര്‍ദത്തെ തുടർന്ന് ജൂൺ 17 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.